പ്രിയദര്ശന് ചിത്രമായ ഒപ്പത്തിന് ഹിന്ദി റീമേക്ക് ഒരുങ്ങുകയാണ്. പ്രിയദര്ശന് തന്നെയാണ് ഹിന്ദിയിലും ചിത്രം സംവിധാനം ചെയ്യുന്നത്. മോഹന്‍ലാല്‍ അവതരിപ്പിച്ച അന്ധനായ നായകന്റെ വേഷം സെയ്ഫ് അലി ഖാന് കൈകാര്യം ചെയ്യും.
മലയാളത്തില്‍ സമുദ്രകനി അവതരിപ്പിച്ച വില്ലനായി ബോബി ഡിയോള്‍ എത്തുമെന്നാണ് സൂചനകള്‍. സെയ്ഫ് അലി ഖാന്റെ മകള്‍ സാറാ അലി ഖാനും താരനിരയില്‍ പ്രത്യക്ഷപ്പെട്ടേക്കാം. ജൂലൈയില്‍ തുടങ്ങുന്ന സിനിമയുടെ ചിത്രീകരണം മുപ്പത്തിയഞ്ച് ദിവസം കൊണ്ട് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം.
2021 ല്‍ പുറത്തെത്തിയ ഹംഗാമ 2 ആണ് പ്രിയന്റെ സംവിധാനത്തില്‍ അവസാനമെത്തിയ ഹിന്ദി ചിത്രം.ജൂനിയര്‍ എന്‍ടിആര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദേവര എന്ന ചിത്രത്തിലാണ് സെയ്ഫ് അടുത്തതായി അഭിനയിക്കുന്നത്.
Recent Comments