ആക്രമണത്തില്‍ പരിക്കേറ്റ തന്നെ ആശുപത്രിയിലെത്തിച്ച ഓട്ടോഡ്രൈവര്‍ ഭജന്‍ സിങ് റാണയെ കണ്ട് സെയ്ഫ് അലിഖാന്. ചൊവ്വാഴ്ച ആശുപത്രി വീടുംമുമ്പായിരുന്നു ഇരുവരുടെയും കണ്ടുമുട്ടല്‍. മുംബൈ ലീലാവതി ആശുപത്രിയില്‍വെച്ചാണ് സെയ്ഫ് അലിഖാനും ഭജന്‍ സിങ് റാണയും കണ്ടത്. കൂടിക്കാഴ്ച അഞ്ചു മിനിറ്റ് നീണ്ടു. റാണയെ ആശ്ലേഷിച്ച സെയ്ഫ് അദ്ദേഹത്തിന്റെ നല്ല മനസ്സിന് നന്ദി പറഞ്ഞു.
ജനുവരി 16 നാണ് പരിക്കേറ്റ സെയ്ഫ് അലിഖാനെ ഭജന്‍സിങ് റാണയുടെ ഓട്ടോയില്‍ ആശുപത്രിയിലെത്തിച്ചത്. സെയ്ഫ് അലിഖാന്റെ താമസസ്ഥലത്തെ ഗേറ്റിനപ്പുറത്തുനിന്നും ഒരു സ്ത്രീ ഓട്ടോ വിളിച്ചു കരയുന്നുണ്ടായിരുന്നെന്നും എന്നാല്‍ ആരും നിര്‍ത്താതെ പോകുകയായിരുന്നുവെന്നും റാണ പറഞ്ഞിരുന്നു. ഒടുവിലര് ചോരയില്‍ കുളിച്ച ഒരു മനുഷ്യനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് അത് സെയ്ഫ് അലിഖാന് ആണെന്ന് മനസ്സിലായതെന്നും റാണ നേരത്തെ വ്യക്തിമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം ഭജൻ സിംഗിന് ഒരു സ്ഥാപനം 11,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ആറു ദിവസത്തെ ആശുപത്രി വാസത്തിനുശേഷമാണ് ചൊവ്വാഴ്ച ഉച്ചയോടെ ഡിസ്ചാര്‍ജായ താരം വൈകിട്ടോടെയാണ് ആശുപത്രി വിട്ടത്. ബാന്ദ്രയിലെ തന്നെ പഴയ വീടായ ഫോര്‍ച്യൂണ്‍ ഹൈറ്റ്സിലായിരിക്കും താരം ഇനി താമസിക്കുകയെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകളെങ്കിലും, ആശുപത്രി വിട്ട സെയ്ഫ് അലിഖാന് നേരെ പോയത് സത്ഗുരു ശരണിലേയ്ക്കാണ്. ഇിവിടെവെച്ചായിരുന്നു അദ്ദേഹം ആക്രമിക്കപ്പെട്ടത്.
Recent Comments