ഹൃദയം ഹിന്ദി റീമേക്കില്‍ സെയ്ഫ് അലിഖാന്റെ മകന് ഇബ്രാഹിം അലിഖാനെ നായകനായേക്കും. സ്റ്റാര്‍ സ്റ്റുഡിയോസും കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സുമാണ് ഹൃദയത്തിന്റെ റീമേക്ക് സ്വന്തമാക്കിയിരിക്കുന്നത്.
ഇബ്രാഹിമിന്റെ സഹോദരി സാറ അലിഖാന് കേദാര്‍നാഥ് എന്ന ചിത്രത്തിലൂടെനേരത്തെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ഇപ്പോള്‍ ഇബ്രാഹിം, കരണ്‍ ജോഹറിന്റെ തന്നെ റോക്കി ഓര് റാണി കി പ്രേം കഹാനി എന്ന സിനിമയുടെ അസോസിയേറ്റായി പ്രവര്‍ത്തിക്കുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കരണ്‍ ജോഹര്‍ സിനിമ സംവിധാനം ചെയ്യുന്നത്.
വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ഹൃദയത്തില്‍ പ്രണവ് മോഹന്‍ലാലായിരുന്നു നായകന്. ദര്‍ശന രാജേന്ദ്രനും കല്യാണി പ്രിയദര്‍ശനുമായിരുന്നു നായികമാര്‍. മെറിലാന്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമായിരുന്നു ചിത്രം നിര്‍മ്മിച്ചത്.
Recent Comments