സംവിധായകന് ഹരിഹരന്റെ മയൂഖം എന്ന ചിത്രത്തിലൂടെ നായകനായി എത്തി പിന്നീട് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകന്റെ മനം കവര്‍ന്ന നടനാണ് സൈജുക്കുറുപ്പ്. ഒരു ഇടവേളക്കുശേഷം സൈജു വീണ്ടും നായകനായി എത്തുന്നു.
നവാഗതനായ സിന്റോസണ്ണി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൈജുക്കുറുപ്പ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഛായാഗ്രാഹകനും സംവിധായകനുമായ ജിബു ജേക്കബ്ബിന്റെ സംവിധാനസഹായി ആയിരുന്നു സിന്റോസണ്ണി. ചിത്രത്തിന് ഇനിയും പേരിട്ടിട്ടില്ല.
തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ലയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കളിമണ്ണ്, മ്യാവു, എല്ലാം ശരിയാകും, മേ ഹൂം മുസ എന്നീ ചിത്രങ്ങള്‍ക്കു ശേഷം തോമസ് തിരുവല്ല നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.
നാട്ടില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഒരു ഫാമിലി കോമഡി ഡ്രാമയാണ് ചിത്രം.
ജിബു ജേക്കബ് ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അങ്ങനെ ശിഷ്യന്റെ ചിത്രത്തില്‍ ഗുരു അഭിനയിക്കാനെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിന് അവകാശപ്പെടാം.
മലയാള സിനിമ സംഗീത രംഗത്ത് ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ച കുട്ടുകെട്ടാണ് ഔസേപ്പച്ചന്-എം.ജി. ശ്രീകുമാര്‍-സുജാത ടീമിന്റേത്. ആ കോമ്പിനേഷന്‍ ഈ ചിത്രത്തിലൂടെ വീണ്ടുമെത്തുന്നു. വിനീത് ശ്രീനിവാസന്, വൈക്കം വിജയലഷ്മി, ഫ്രാങ്കോ, അമല്‍ ആന്റണി, സിജോസണ്ണി എന്നിവരാണ് ഗായകനിരയിലുള്ളത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം കൂടിയാണിത്.
ശ്രിന്ധയാണ് നായിക. ഷമ്മി തിലകന്, ജഗദീഷ്, ജോണി ആന്റണി, കോട്ടയം നസീര്‍, പ്രശാന്ത് അലക്സാണ്ടര്‍, ദര്‍ശന, ജോളി ചിറയത്ത്, ശരണ്‍ രാജ് എന്നിവര്‍ക്കൊപ്പം കടത്തല്‍ക്കാരന്‍ എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേയനായ ഷിജു മാടക്കരയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
ശ്രീജിത്ത് നായരാണ് ഛായാഗ്രാഹകന്‍, എഡിറ്റിംഗ് രതിന് രാധാകൃഷ്ണന്, കലാസംവിധാനം വിനോദ് പട്ടണക്കാടന്‍, മേക്കപ്പ് മനോജ് & കിരണ്‍, കോസ്റ്റ്യും ഡിസൈന്‍ സുജിത് മട്ടന്നൂര്‍, നിശ്ചല ഛായാഗ്രഹണം അനീഷ് സുഗതന്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ ബോബി സത്യശീലന്, പ്രൊഡക്ഷന്‍ കണ്ട്രോളര് പ്രശാന്ത് നാരായണന്. പി.ആര്.ഒ. വാഴൂര്‍ ജോസ്.
കോതമംഗലത്തിനടുത്തുള്ള കുട്ടമ്പുഴയും പരിസര പ്രദേശങ്ങളിലുമാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. ജനുവരി 18 ന് ചിത്രീകരണം ആരംഭിക്കും.
Recent Comments