പാരീസ് ഒളിമ്പിക്സില്‍ വേഗ റാണിയായി ജൂലിയന്‍ ആല്‍ഫ്രഡ് എന്ന വനിത. കരീബിയന്‍ ദ്വീപ് രാജ്യമായ സെന്റ് ലൂസിയക്കാരിയാണ് ഈ വനിത. ഒളിമ്പിക്സില്‍ ആദ്യമായാണ് ഈ രാജ്യം സ്വര്‍ണ നേട്ടം കൈവരിച്ചത്.
ഏകദേശം 180,000 ജനസംഖ്യയുള്ള രാജ്യമാണിത്. ഇന്ത്യ 140 കോടിയിലേറെ ജനങ്ങളുള്ള രാജ്യവും. ഒളിമ്പിക്സില്‍ ഇതുവരെ മെഡല്‍ നിലയില്‍ ഇന്ത്യയുടെ അമ്പത്തിയേഴാം സ്ഥാനത്ത് ആണ്. മൂന്നു വെങ്കലം മാത്രമാണ് ഇന്ത്യക്ക് ഇതുവരെ കിട്ടിയത്. അതേസമയം കൊച്ചുരാജ്യമായ സെന്റ് ലൂസിയ ഒരു സ്വര്‍ണം നേടി മുപ്പത്തിയഞ്ചാം സ്ഥാനത്താണ്. ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഭാരതം കുതിക്കുമ്പോള്‍ ഒളിമ്പിക്സില്‍ കുഞ്ഞന്‍ രാജ്യമായ സെന്റ് ലൂസിയ ലോക ശക്തിയായ ഇന്ത്യയേക്കാള്‍ മുന്നിലാണ് സെന്റ് ലൂസിയയുടെ സ്ഥാനം. ഇനി ജൂലിയന്‍ ആല്‍ഫ്രഡ് എന്ന വേഗറാണിയെക്കുറിച്ച് പറയാം.
പാരിസിലെ ഒളിമ്പിക്സില്‍ വനിതകളുടെ 100 മീറ്ററില്‍ സ്വര്‍ണം നേടിയത് സെന്റ് ലൂസിയയുടെ ജൂലിയന്‍ ആല്‍ഫ്രഡ് ആണ്. 23 കാരിയാണ് ഈ വനിത. ഇന്നലെ (ആഗസ്റ്റ് 4) നടന്ന 100 മീറ്റര്‍ ഫൈനലില്‍ 10.72 സെക്കന്‍ഡിലാണ് ജൂലിയന്‍ ആല്‍ഫ്രഡ് ഓടിയെത്തിയത്. ചരിത്രത്തില്‍ ആദ്യമായാണ് സെന്റ് ലൂസിയ ഒരു ഒളിമ്പിക് മെഡല്‍ നേടുന്നത്. വനിതകളുടെ 100 മീറ്റര്‍ പോരാട്ടത്തില്‍ യുഎസിന്റെ ഷാകെറി റിച്ചാര്‍ഡ്സണും ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസറും തമ്മിലുള്ള പോരാട്ടം കാണാനാണ് ആരാധകര്‍ കാത്തിരുന്നത്. എന്നാല്‍, ആദ്യ സെമി ഫൈനലില്‍ തന്നെ ലോകചാമ്പ്യനായ ഷാകെറിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയ ജൂലിയന്‍ ആല്‍ഫ്രഡ് കലാശക്കളിയിലും പോരാട്ടം കനപ്പിക്കുമെന്ന സൂചന നല്കി. ഫൈനലില്‍ യുഎസിന്റെ മൂന്ന് താരങ്ങള്‍ക്കൊപ്പവും ജമൈക്കയുടെ ഒരു താരത്തിനൊപ്പവുമാണ് ജൂലിയന്‍ ആല്‍ഫ്രഡ് മത്സരിച്ചത്. കലാശപ്പോരിന്റെ തുടക്കം തന്നെ മികച്ചതാക്കിയ താരം സ്വര്‍ണവര തൊടുന്നത് വരെ ആ മികവ് തുടര്‍ന്നു.
ചരിത്രത്തിലാദ്യമായി ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയതോടെ സെന്റ് ലൂസിയ എന്ന രാജ്യത്തെക്കുറിച്ച് കായിക പ്രേമികള്‍ ഗൂഗിളില്‍ തിരയുകയാണ്.
വെസ്റ്റ് ഇന്‍ഡീസിലെ ഒരു ദ്വീപ് രാജ്യമാണ് സെന്റ് ലൂസിയ. കിഴക്കന്‍ കരീബിയന്‍ ദ്വീപ് രാഷ്ട്രമാണിത്. പടിഞ്ഞാറന്‍ തീരത്ത് പര്‍വതങ്ങള്‍, ബീച്ചുകള്‍, റീഫ്-ഡൈവിംഗ് സൈറ്റുകള്‍, ആഡംബര റിസോര്‍ട്ടുകള്‍, മത്സ്യബന്ധന ഗ്രാമങ്ങള്‍ എന്നിവയുടെ ആസ്ഥാനമാണ് ഇതിന്റെ തീരം. ഉള്‍പ്രദേശത്തെ മഴക്കാടുകളിലെ പാതകള്‍ 15 മീറ്റര്‍ ഉയരമുള്ള ടോറയില്‍ പോലെയുള്ള വെള്ളച്ചാട്ടങ്ങളിലേക്കാണ് നയിക്കുന്നത്, ഇത് പാറക്കെട്ടിന് മുകളിലൂടെ പൂന്തോട്ടത്തിലേക്ക് ഒഴുകുന്നു. സെന്റ് ലൂയിഡ്സിന്റെ തലസ്ഥാനമാണ് കാസ്ട്രീസ്. ഇംഗ്ലീഷ് ഭാഷയാണ് ഔദ്യോഗിക ഭാഷയെങ്കിലും അവിടുത്തെ സംസാരഭാഷ ക്രിയോള്‍ സംസാരിക്കപ്പെടുന്ന ഒരു ഫ്രഞ്ച് അധിഷ്ഠിത ക്രിയോള്‍ ഭാഷയാണ് സെന്റ് ലൂസിയന്‍ ക്രിയോള്‍ ആണ്. ഇത് ഒരു ഫ്രഞ്ച് അധിഷ്ഠിത പ്രാദേശിക ഭാഷയാണ്.
1803-ല്‍ ബ്രിട്ടീഷുകാര്‍ ദ്വീപിന്റെ പൂര്‍ണ നിയന്ത്രണം നേടുന്നതുവരെ 1778-നും 1802-നും ഇടയില്‍ സെന്റ് ലൂസിയയുടെ ഉടമസ്ഥാവകാശം ഫ്രഞ്ചുകാര്‍ക്കും ബ്രിട്ടീഷുകാര്‍ക്കുമിടയില്‍ മാറിമാറി വന്നു, 1814-ല്‍ പാരീസ് ഉടമ്പടി പ്രകാരം ഇത് ഔപചാരികമായി. 1979-ല്‍ സെന്റ് ലൂസിയ സ്വതന്ത്രമായി. വടക്കന്‍ അമേരിക്ക ഭൂഖണ്ഡത്തിലുള്‍പ്പെട്ട രാജ്യമാണ് സെന്റ് ലൂസിയ. ഇവിടുത്തെ കറന്‍സി ഈസ്റ്റ് കരീബിയന്‍ ഡോളര്‍ (East Caribbean Dollar) ആണ്. സെന്റ് ലൂയിസിലെ പ്രധാനമന്ത്രി ഫിലിപ്പ് ജെ പിയറി (Philip J. Pierre) യാണ്. ജനസംഖ്യ കേവലം ഒരു ലക്ഷത്തി എണ്‍പതിനായിരം. സെന്റ് ലൂസിയ ഒരു സമ്പന്ന രാജ്യമല്ല. അതേസമയം ഒരു ദരിദ്ര രാജ്യവുമല്ല. ലോകബാങ്കിന്റെ കണക്കുകളില്‍ സെന്റ് ലൂസിയ ഒരു വികസ്വര രാജ്യമാണ്. ഏകദേശം 18600 ഇന്ത്യന്‍ വംശജര്‍ ഈ രാജ്യത്തുണ്ട്.
Recent Comments