എസ് എസ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലോനപ്പന് കുട്ടനാട് നിര്‍മ്മിക്കുന്ന ആരണ്യം മാര്‍ച്ച് 14ന് തിയറ്ററുകളില്‍ എത്തുന്നു. ചിത്രം കഥ എഴുതി സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എസ് പി ഉണ്ണികൃഷ്ണനാണ്.
രണ്ട് തീയറ്റര്‍ ആര്‍ട്ടിസ്റ്റുകളുടെ മികവുറ്റ അഭിനയ ചാരുതയില്‍ ആരണ്യം വേറിട്ട് നില്ക്കുന്ന ചിത്രമാണ്. നാടകനടനായ പ്രമോദ് വെളിയനാടിന്റെ പ്രതിനായക വേഷവും രാഘവന് നായര്‍ എന്ന ശക്തമായ കഥാപാത്രത്തെ ഉജ്ജ്വലമാക്കിയ ലോനപ്പന് കുട്ടനാടിന്റെ മുഖ്യ വേഷവും. കൂടാതെ പ്രശസ്ത നടനായ എംജി സോമന്റെ മകന് സജി സോമന് വിഷ്ണു എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സജി സോമന്, പ്രമോദ് വെളിയനാട്, ലോനപ്പന് കുട്ടനാട്, ഡോക്ടര്‍ ജോജി, ടോജോചിറ്റേറ്റുകളം, ദിവ്യ, സോണിയ മര്‍ഹാര്‍, ലൗലി, ആന്‍സി, ദാസ് മാരാരിക്കുളം, ജോണ്‍ ഡാനിയല്‍, രഞ്ജിത്ത് നമ്പൂതിരി, മൈത്രി, ജിനു, ബേബി എടത്വാ, വര്‍ഷ, സത്യന്, അശോക്, സാബു ഭഗവതി, സതീഷ് തുരുത്തി എന്നിവരാണ് അഭിനേതാക്കള്‍.
പ്രശസ്ത സംവിധായകനായ പിജി വിശ്വംഭരന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചതിന് ശേഷം ഉണ്ണികൃഷ്ണന് സ്വതന്ത്രമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തിരക്കഥ, സംഭാഷണം സുജാത കൃഷ്ണന് നിര്‍വഹിച്ചിരിക്കുന്നു. ക്യാമറയും എഡിറ്റിങ്ങും ഹുസൈന് അബ്ദുല്‍ ഷുക്കൂര്‍ നിര്‍വഹിച്ചിരിക്കുന്നു.
ജീവിതയാത്രയില്‍ ഒറ്റപ്പെട്ടപോയ വാര്‍ദ്ധക്യത്തിന്റെ നൊമ്പരങ്ങളും ഒപ്പം തന്നെ മറ്റൊരു കുടുംബത്തില്‍, തന്റേടിയായ ഒരു മകനാല്‍ വേദനിക്കുന്ന മാതാപിതാക്കളുടെ വേദനയും ആരണ്യം എന്ന ചിത്രത്തിലൂടെ പറയുന്നു. മാര്‍ച്ച് മാസം ചിത്രം തിയേറ്ററുകളില്‍ എത്തുന്നു. ചക്കുളത്തുകാവ് ദേവി ക്ഷേത്രവും പരിസരപ്രദേശങ്ങളും ആയിരുന്നു പ്രധാന ലൊക്കേഷന്‍.
ഗാനരചന മനു ജി പുലിയൂര്, പ്രജോദ് ഉണ്ണി, സംഗീതം സുനിലാല്‍ ചേര്‍ത്തല, ഗായകര്‍ റീന ക്ലാസ്സിക്, റസല്‍ പ്രവീണ്‍, രഹന മുരളീ ദാസ്, മനോജ് തിരുമംഗലം, സുജിത്ത് ലാല്‍. അസോസിയറ്റ് രതീഷ് കണ്ടിയൂര്‍, ടോജോ ചിറ്റേറ്റുകളം, പ്രൊഡക്ഷന്‍ കണ്ട്രോളര് എല്‍.കെ. മേക്കപ്പ് അനൂപ് സാബു. സംഘട്ടനം അഷ്റഫ് ഗുരുക്കള്‍, പോസ്റ്റര്‍ ഡിസൈന്‍സ് മനോജ്, പിആര്‍ഒ എം കെ ഷെജിന്‍.
Recent Comments