മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ലൂസിഫര്‍ സിനിമയുടെ തെലുങ്ക് റീമേക്കായ ഗോഡ് ഫാദറിന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടന് ചിരഞ്ജീവി. ചിത്രത്തില്‍ സല്മാന് ഖാന് അഭിനയിക്കുന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച കേന്ദ്ര കഥാപാത്രമായ സ്റ്റീഫന്‍ നെടുമ്പള്ളിയുടെ വേഷത്തിലാണ് ചിരഞ്ജീവി എത്തുന്നത്.
View this post on Instagram
നിലവില്‍ സല്‍മാന്‍ഖാനും ചിരഞ്ജീവിയും ഒരുമിച്ചുള്ള ഒരു നൃത്ത രംഗത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ചിരഞ്ജീവി തന്നെയാണ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഒരു ക്യാമിയോ റോളിലാണ് സല്മാന് എത്തുന്നത്. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച സൈദ് മസൂദ് എന്ന കഥാപാത്രത്തെയാണ് തെലുങ്കില്‍ താരം അവതരിപ്പിക്കുക. മറ്റൊരു പ്രധാന വേഷത്തില്‍ നയന്‍താരയും ചിത്രത്തിന്റെ ഭാഗമാകുന്നു. മോഹന്‍ രാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂപ്പര്‍ ഗുഡ് ഫിലിംസും കോനിഡെല്ലാ പ്രൊഡക്ഷന്‍ കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എസ്.എസ്. തമനാണ് സംഗീതം ഒരുക്കുന്നത്.
Recent Comments