മതനിന്ദ ആരോപിച്ച് അന്തരാഷ്ട്ര പ്രശസ്ത എഴുത്തുകാരനായ സൽമാൻ റുഷ്ദിയുടെ സാത്താനിക് വേഴ്സസ് ഇന്ത്യയിൽ 36 വർഷത്തെ നിരോധനത്തിനുശേഷം വിലക്ക് മാറി തിരിച്ചെത്തി .സാത്താനിക് വേഴ്സസ് എന്ന നോവൽ വിൽപ്പന രംഗത്ത് കുറഞ്ഞ ദിവസങ്ങൾക്കൊണ്ട് വൻ ഹിറ്റായി മാറിയിരിക്കുകയാണ് .ബാഹ്രിസൺസ് ആണ് പ്രസാധകർ .1999 രൂപയാണ് വില.ഡൽഹിയിലെ ബാഹ്രിസൺസ് സ്റ്റോറിലൂടെയാണ് വിൽപ്പന നടക്കുന്നത്.
36 വർഷങ്ങൾക്കു ശേഷം ഇന്ത്യയിൽ സൽമാൻ റുഷ്ദിയുടെ സാത്താനിക് വേഴ്സസ് നോവൽ വിൽപ്പന പുനരാരംഭിച്ചതിൽ വിവിധ മുസ്ലിം സംഘടനകൾ ശക്തമായ എതിർപ്പുകളുമായി രംഗത്തു വന്നു കഴിഞ്ഞു .പുസ്തകത്തിനു ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് തുടരണമെന്ന് മുസ്ലിം സംഘടനകൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു .അഭിപ്രായ സ്വാതന്ത്യം ഒരാളുടെ മതപരമായ വികാരത്തെ മുറിവേൽപ്പിക്കുമെങ്കിൽ അത് നിയമപരമായ കുറ്റമാണെന്നും ഭരണഘടനയുടെ അന്തഃസത്തയ്ക്കെതിരാണെന്നും ജമായത് ഉലമ ഇ ഹിന്ദ് (എ.എം) ഉത്തർപ്രദേശ് യൂണിറ്റിന്റെ നിയമോപദേശകൻ മൗലാന കാബ് റഷീദി പറഞ്ഞു .ഓൾ ഇന്ത്യാ ഷിയാ പേഴ്സണൽ ലോ ബോർഡ്, ഓൾ ഇന്ത്യാ മുസ്ലിം ജമാഅത് തുടങ്ങിയ സംഘടനകളും പുസ്തകത്തിനെതിരേ രംഗത്തെത്തി.
കോടതി വിധിയെ തുടർന്നാണ് ഈ പുസ്തകത്തിനു ഏർപ്പെടുത്തിയിരുന്ന ഇറക്കുമതി വിലക്ക് നീക്കിയത് . സാത്താനിക് വേഴ്സസ് എന്ന നോവലിന് രാജ്യത്ത് ഇറക്കുമതിവിലക്ക് ഏർപ്പെടുത്തിയത് ചോദ്യംചെയ്തുള്ള ഹർജികളിന്മേലുള്ള നടപടികൾ കഴിഞ്ഞമാസം ഡൽഹി ഹൈക്കോടതി അവസാനിപ്പിച്ചിരുന്നു.വിലക്കേർപ്പെടുത്തിയതുമായി ബന്ധപ്പെട്ട സർക്കാർ വിജ്ഞാപനം ഹാജരാക്കാൻ അധികൃതർക്ക് സാധിച്ചില്ലെന്നും അതിനാൽ അത്തരമൊരു വിലക്ക് നിലവിലില്ലെന്നുവേണം അനുമാനിക്കാനെന്നും പറഞ്ഞാണ് കേസ് തീർപ്പാക്കിയത്.തുടർന്നാണ് ഈ പുസ്തകം വിപണിയിലെത്തിയത് .
1988 ൽ രാജീവ് ഗാന്ധി സർക്കാരാണ് ഈ നോവലിന്റെ ഇറക്കുമതി നിരോധിച്ചത് .അതിനു കാരണം മതനിന്ദ ആരോപിച്ച് ഇറാനിലെ ഖൊമൈനി ഭരണകൂടം നോവലിനെതിരെ ഫത്വ പുറപ്പെടുവിച്ചു .നോവൽ എഴുതിയ റുഷ്ദിയെ കൊല്ലുന്നവർക്ക് ഖൊമേനി പാരിതോഷികവും പ്രഖ്യാപിച്ചു .തുടർന്ന് അദ്ദേഹം യു കെ യിൽ പത്തുവർഷം ഒളിവു ജീവിതം നയിച്ചു .അതിനുശേഷം ഒരിക്കൽ അമേരിക്കയിൽ നടന്ന പൊതു പരിപാടിയിൽ പങ്കെടുക്കേ ഒരു ലബനോൻ സ്വദേശി അദ്ദേഹത്തെ ആക്രമിച്ചു .ഇപ്പോഴത്തെ ഖാമൈനിയുടെ മുൻ ഗാമിയായിരുന്നു ഖൊമൈനി .ആക്രമണത്തിൽസൽമാൻ റുഷ്ദിയുടെ ഇടതു കണ്ണിന്റെ കാഴ്ച്ച എന്നെന്നേക്കുമായി നഷ്ടപ്പെട്ടു.ഇപ്പോൾ മൃതപ്രായനായ അദ്ദേഹം യു കെ യിൽ കഴിയുകയാണ് .ഖൊമൈനിയുടെ ഫത്വ വന്നതോടെയാണ് മുഴുവൻ മുസ്ലിം രാജ്യങ്ങളും ഇന്ത്യയെ പോലെ ചില മതേതര രാജ്യങ്ങളും ഈ നോവലിനു വിലക്കേർപ്പെടുത്തിയത് .ആ വിലക്കിനാണിപ്പോൾ വിരാമമായത് .
Recent Comments