മംഗലുരുവിലെ ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് ലഹാരി വി. സ്കൂളിലേക്കുള്ള യാത്രാമധ്യേ എല്ലാ ദിവസവും രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച ലാൻസ് ഹവിൽദാർ അനൂപ് പൂജാരിയുടെ ഫ്ലെക്സിന് സല്യൂട്ട് നൽകും. ലഹാരിയുടെ ഈ പ്രവർത്തി എന്നും കാണുന്ന ആരോ എടുത്ത വീഡിയോ ആണ് ഇന്ന് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. തന്റെ നിശബ്ദ ദേശസ്നേഹ പ്രവൃത്തിയിലൂടെ നാട്ടുകാരുടെ ലോകത്തിന്റെയും പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ് ലഹാരി എന്ന കൊച്ചു മിടുക്കി.
മറാത്ത റെജിമെന്റിലെ ലാൻസ് ഹവിൽദാറായിരുന്നു അനൂപ് പൂജാരി. പതിമൂന്ന് വർഷങ്ങൾക്ക് മുൻപാണ് അദ്ദേഹം മറാത്ത റെജിമെന്റിൽ ജോയിൻ ചെയ്യുന്നത്. എന്നാൽ ജമ്മു കശ്മീരിൽ ഡ്യൂട്ടിയിലിരിക്കെ അനൂപ് പൂജാരി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് ഒരു മലയിടുക്കിലേക്ക് വീഴുകയും അദ്ദേഹം രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു. രാജ്യം ആദരിച്ച ഈ വീര സൈനികന്റെ ആത്യന്തിക ത്യാഗത്തിനു ലഹാരി നൽകുന്ന ആദരവാണ് ആ സല്യൂട്ട്.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments