വയനാട്ടിലെ മുണ്ടക്കൈ ഇപ്പോള്‍ ദുരന്ത ഭൂമിയായിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം ആറ് സോണുകളായി നടത്തിവരികയാണ്. രക്ഷാപ്രവര്‍ത്തനം നടത്തുന്നവരെ സല്യൂട്ട് ചെയ്യുന്നുവെന്ന് നടന് മോഹന്‍ലാല്‍
ദുരന്തമുഖത്ത് ധീരതയോടെ അക്ഷീണം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നിസ്വാര്‍ത്ഥരായ സന്നദ്ധപ്രവര്‍ത്തകര്‍, പോലീസുകാര്‍, ഫയര്‍ ആന്റ് റെസ്ക്യൂ, എന്‍.ഡി.ആര്.എഫ്, സൈനികര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി അക്ഷീണം പ്രയത്നിക്കുന്ന ഓരോ വ്യക്തിയെയും അഭിവാദ്യം ചെയ്യുന്നു. മുമ്പും നമ്മള് വെല്ലുവിളികളെ നേരിട്ടിട്ടുണ്ട്. കൂടുതല്‍ ശക്തരാകുകയും ചെയ്തിട്ടുണ്ട്. ദുഷ്കരമായ സമയത്ത് നമ്മള്‍ക്ക് എല്ലാവര്ക്കും ഒറ്റക്കെട്ടായി നില്‍ക്കാനും ഐക്യത്തിന്റെ ശക്തി കാണിക്കാനും താന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.
മോഹന്‍ലാല്‍ സൈന്യമടക്കമുള്ള രക്ഷാപ്രവര്‍ത്തകരുടെ ചില ഫോട്ടോകളും പങ്കുവച്ചിട്ടുണ്ട്. തന്റെ 122 ഇന്‍ഫാന്‍ട്രി ബറ്റാലിയനും ദുരന്ത മുഖത്ത് മുന്‍നിരയിലുള്ളതിന് നന്ദിയുള്ളവനാണ് എന്നും മോഹന്‍ലാല്‍ പറയുന്നു.
മുപ്പതിന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. വയനാട് മുണ്ടക്കൈയില്‍ ഉരുള്‍ പൊട്ടിയുണ്ടായ ദുരന്തത്തില്‍ 292 പേര് മരണപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉറ്റവരെ തേടി അലയുന്ന കുടുംബാംഗങ്ങളുടെ ദാരുണകാഴ്ചയുമാണ് വയനാട്ടില്‍ കാണാനാകുന്നത്. ഇന്നോളം കേരളം നേരിട്ട വലിയ ദുരന്തങ്ങളില്‍ ഒന്നായിരിക്കുകയാണ് മുണ്ടക്കൈ. മുമ്പ് വയനാട് പുത്തുമല ഉരുള്‍ പൊട്ടല്‍ ദുരന്തം ഉണ്ടായ സ്ഥലത്തിന് അടുത്താണ് മുണ്ടക്കൈ.
Recent Comments