ഗോവയില്‍വച്ച് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ അതിഥിയായി നടി സാമന്ത. ഹിന്ദി വെബ്സീരീസായ ഫാമിലിമാന്റെ സംവിധായകരായ രാജ് നിധിമൊരു, കൃഷ്ണ ഡി.കെ എന്നിവര്‍ക്കൊപ്പമാണ് താരം ഐ.എഫ് എഫ്.ഐയില്‍ എത്തിയത്. എന്നാല്‍ സീരിസിലെ നടന് മനോജ് ബാജ്പേയ് ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ നേരിട്ടെത്തിയില്ല. പകരം വീഡിയോ കോളിലൂടെ ചര്‍ച്ചയില്‍ പങ്കെടുത്തു. ആമസോണ്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാനാണ് സാമന്ത ചലച്ചിത്രമേളയില്‍ എത്തിയത്.
‘ഒരേതരം കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ വിധിക്കപ്പെട്ടവരാണ് നടിമാരിലേറെയും. അതുകൊണ്ടുതന്നെ തങ്ങളുടെ പ്രകടനം ആവര്‍ത്തിക്കപ്പെടുകയാണ്. എന്നാല്‍ ആ പരിമിതികളെ ലംഘിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഒപ്പം ഒട്ടും പരിചിതമല്ലാത്ത വികാരങ്ങളെ സ്ക്രീനില്‍ പ്രകടിപ്പിക്കാനും. അത്തരത്തിലുള്ള കഥാപാത്രമാണ് ഫാമിലിമാനിലെ രാജി. ആ കഥപാത്രം എനിക്ക് സമ്മാനിച്ച ഉള്‍ക്കാഴ്ച ചെറുതല്ല. വെല്ലുവിളി ഉയര്‍ത്തുന്ന അത്തരം കഥാപാത്രങ്ങളെ ഒരു അഭിനേതാക്കള്‍ക്കും ഒഴിവാക്കാന്‍ സാധ്യമല്ല.’ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സാമന്ത പറഞ്ഞു.
‘മാറ്റങ്ങള്‍ ഉണ്ടാക്കുന്ന ആളുകള്‍ക്കൊപ്പം’ എന്ന അടികുറിപ്പോടെ സാമന്ത ഇന്‍സ്റ്റാഗ്രാമില്‍ ഫോട്ടോ പങ്കുവച്ചിരുന്നു. മനോജ് ബാജ്പേയ്, സാമന്ത, പ്രിയാമണി തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് ഫാമിലി മാന്‍ 2 വെബ് സീരിസ് ഒരുക്കിയിരിക്കുന്നത്. രാജി എന്ന ശ്രീലങ്കന്‍ പെണ്കുട്ടിയായുള്ള സാമന്തയുടെ പ്രകടനം ഏറെ ജനശ്രദ്ധനേടിയിരുന്നു.
താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റത്തിനായി കാത്തിരിക്കുയാണ് ആരാധകര്‍. ഇതിനിടെ താരം മുംബൈയില്‍ വീട് വാങ്ങി എന്നും ബോളിവുഡ് നടി തപ്സി പന്നുവിന്റെ പ്രൊഡക്ഷന്‍ ഹൗസുമായ് പുതിയ ചിത്രത്തിന് വേണ്ടി കരാര്‍ ഒപ്പിട്ടു എന്നും ചില വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.എന്നാല്‍ മികച്ച സ്ക്രിപ്റ്റിനായി താന്‍ കാത്തിരിക്കുന്നുവെന്നാണ് ഒരു ചാനലിന് നല്കിയ ആഭിമുഖത്തില്‍ സാമന്ത പറഞ്ഞത്.
നിലവില്‍ വിഘ്നേശ് ശിവന് സംവിധാനം ചെയ്യുന്ന ചിത്രം കാതുവാകുല രണ്ട് കാതല്‍ എന്ന ചിത്രത്തിലാണ് സാമന്ത അഭിനയിക്കുന്നത്. നയന്‍താരയും വിജയ് സേതുപതിയുമാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഉണ്ണിമുകുന്ദന് നായകനാകുന്ന തെലുങ്കുചിത്രം യശോദയാണ് സാമന്ത കമ്മിറ്റ് ചെയ്തിരിക്കുന്ന മറ്റൊരു ചിത്രം.
Recent Comments