കരണ്‍ ജോഹറിന്റെ സല്മാന് ഖാന് ചിത്രത്തില്‍ നായികയായി തെന്നിന്ത്യന്‍ താരം സാമന്ത. ധര്‍മ്മ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം വിഷ്ണുവര്ധനാണ് സംവിധാനം ചെയ്യുന്നത്.
ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും വിഷ്ണുവര്ധന് സാമന്തയുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിലേക്ക് അനുഷ്ക ഷെട്ടിയെയും തൃഷയെയും പരിഗണിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സിനിമയില്‍ നിന്ന് ഇടവേളയെടുത്ത സാമന്ത ജീവിതം പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ആസ്വദിക്കുകയാണ് ഇപ്പോള്‍. തന്റെ അസാധാരണമായ സാഹസികതകളുടെ കാഴ്ചകള്‍ അവര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്.
അടുത്തിടെ പുറത്തിറങ്ങിയ റൊമാന്റിക് ചിത്രമായ ഖുഷിയില്‍ സാമന്ത അഭിനയിച്ചിരുന്നു. വരുണ്‍ ധവാനൊപ്പം ‘സിറ്റാഡല്‍’ എന്ന വെബ് ഷോയുടെ ഇന്ത്യന്‍ പതിപ്പിലാണ് സാമന്ത അടുത്തതായി അഭിനയിക്കുന്നത്.
25 വര്‍ഷങ്ങള്‍ക്കു ശേഷമാണ് സല്മാന് ഖാനും കരണ്‍ ജോഹറും വീണ്ടും ഒന്നിക്കുന്നത്. കരണ്‍ ജോഹറിന്റെ കുച്ഛ് കുച്ച് ഹോതാ ഹേ ലാണ് സല്മാന് ഏറ്റവും ഒടുവിലാായി അഭിനയിച്ചത്. ഈ വര്‍ഷം നവംബറോടു കൂടി പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് വാര്‍ത്തകള്‍.
Recent Comments