നടി സാമന്തയുടെ പിതാവ് ജോസഫ് പ്രഭു അന്തിരിച്ചു. സാമന്ത തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമ അക്കൗണ്ടിലൂടെ അറിയിച്ചത്. ‘അച്ഛാ, വീണ്ടും കണ്ടുമുട്ടുന്നത് വരെ’ എന്ന് ദുഃഖം പങ്കുവച്ചുകൊണ്ട് സാമന്ത കുറിച്ചു. മലയാളിയായ നിനിറ്റ് പ്രഭുവാണ് ഭാര്യ.
അച്ഛനുമായുള്ള ബന്ധത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ സമാന്ത വാചാലയായിരുന്നു. കുട്ടിക്കാലത്ത് അച്ഛന് തന്റെ നേട്ടങ്ങളെ അഭിനന്ദിച്ചിരുന്നില്ലെന്നും മക്കളുടെ നല്ലതിനെ കരുതി എല്ലാ നേട്ടങ്ങളെയും ചെറുതാക്കി കാണിക്കുന്ന എല്ലാ മാതാപിതാക്കളെയും പോലെയായിരുന്നു തന്റെ പിതാവെന്നും അവര്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
Recent Comments