2008 ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എന്‍.എസ്.ജി കമാന്‍ഡോയാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ പറയുന്ന മേജര്‍ വെള്ളിത്തിരയിലേക്ക്. പരിക്കു പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു സന്ദീപ് ഉണ്ണികൃഷ്ണന് വെടിയേറ്റു മരിച്ചത്. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരാണ് സ്വദേശം. പിന്നീട് ബെംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു.
യുവതാരമായ അദിവി ശേഷാണ് സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ശശി കിരണ്‍ ടിക്കയാണ്.
നടന് മഹേഷ് ബാബുവിന്റെ നിര്‍മ്മാണക്കമ്പനിയായ ജി. മഹേഷ് ബാബു എന്റര്ടെയ്ന്മെന്റ്സും സോണി പിക്ചേഴ്സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് മേജര്‍ നിര്‍മ്മിക്കുന്നത്. ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രമൊരുങ്ങുന്നത്. ഇതിനോടകം മേജറിന്റെ 80 ശതമാനം ഷൂട്ടിംഗ് പൂര്‍ത്തിയായിട്ടുണ്ട്.
‘ഗൂഡാചാരി’ ഫെയിം ശശി കിരണ്‍ ടിക്ക സംവിധാനം ചെയ്ത ചിത്രം 2021 ഏപ്രില്‍ മേയ് മാസത്തില്‍ ലോകവ്യാപകമായി റിലീസ് ചെയ്യാനാണ് അണിയറക്കാരുടെ തീരുമാനം. ചിത്രത്തില്‍ ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പി.ആര്.ഒ ആതിര ദില്‍ജിത്ത്.
Recent Comments