മലയാളികളുടെ പ്രിയപ്പെട്ട യുവതാരം സംഗീത് പ്രതാപ് ആദ്യമായി നായകനാകുന്ന മെഡിക്കല്‍ മിറാക്കിളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പോസ്റ്ററില്‍ ഒരു ഗ്ലാസ്സ് ഡോറിലൂടെ നേരെ നോക്കുന്ന സംഗീതിന്റെ ചിത്രമാണ് ഉള്ളത്. ഒരു മനുഷ്യനും കുരങ്ങും ചേര്‍ന്ന പോലെയുള്ള വ്യത്യസ്തമായ പോസ്റ്ററാണ് ഇറങ്ങിയിരിക്കുന്നത്.
ശ്യാമിന് ഗിരീഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഡില്‍ ക്ലാസ് മെമ്പേഴ്സിന്റെ ബാനറില്‍ അനിരുദ്ധ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. നിലീന്‍ സാന്ദ്രയാണ് കഥയും തിരക്കഥയും നിര്‍വ്വഹിക്കുന്നത്. മുജീബ് മജീദാണ് സംഗീതം കൈകാര്യം ചെയ്യുന്നത്. സിനു താഹിറാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് ചമ്മന്‍ ചാക്കോ. ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് നിര്‍വ്വഹിക്കുന്നത് ഓബ്സ്ക്യൂറ എന്റര്ടൈന്മെന്റ്സാണ്.
ബ്രൊമാന്സാണ് സംഗീത് ശിവന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. അരുണ്‍ ഡി ജോസാണ് സംവിധായകന്. ആഷിക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന് ആണ് ചിത്രം നിര്‍മ്മിച്ചത്.
Recent Comments