പാന്‍ ഇന്ത്യന്‍ തലത്തില്‍ വിജയം വരിച്ച പ്രശാന്ത് നീല്‍ ചിത്രമാണ് കെജിഎഫ്. യാഷ് നായകനായ ചിത്രത്തിന്റെ രണ്ടാം ഭാഗം. 2022 ഏപ്രിലില്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്താന്‍ ഒരുങ്ങുകയാണ്.
ബോളിവുഡ് താരം സഞ്ജയ് ദത്താണ് പ്രതിനായകവേഷം ചെയ്യുന്നത്. അധീര എന്നാണ് കഥാപാത്രത്തിന്റെ പേര്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഡബ്ബിംഗ് സഞ്ജയ് ദത്ത് പൂര്‍ത്തിയാക്കിയിരുന്നു.
‘അധീര ബാക്ക് ഇന്‍ ആക്ഷന്‍, കെ.ജി.എഫ് 2 ന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കി. ഏപ്രില്‍ 14ന് നിങ്ങളുടെ അടുത്തുള്ള തിയറ്ററുകളിലെത്തും’ എന്ന് ചിത്രം സഹിതം സഞ്ജയ് ദത്ത് ട്വീറ്റ് ചെയ്തു.
Adheera is back in action! The dubbing sessions are done for #KGFChapter2 and is on its way to theaters near you on 14th April 2022! pic.twitter.com/xBYvvc2XYK
— Sanjay Dutt (@duttsanjay) December 7, 2021
കോവിഡിന്റെ ആദ്യ വരവിനു മുന്‍പ് ചിത്രത്തിന്റെ 90 ശതമാനം ഷൂട്ടിംഗും പൂര്‍ത്തിയാക്കിയിരുന്നു. 2021 ജൂലൈ 16ന് റിലീസ് പ്രഖ്യാപിച്ചിരുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയാകാത്ത പശ്ചാത്തലത്തില്‍ നീണ്ടുപോവുകയായിരുന്നു.
കേരളത്തില്‍ കെജിഎഫ് 2ന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്. ചിത്രത്തിന്റെ തെന്നിന്ത്യന്‍ ഭാഷാ പതിപ്പുകളുടെ സാറ്റലൈറ്റ് അവകാശം സീ നെറ്റ്വര്‍ക്കിനും.
Recent Comments