ചെന്നൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ലോക സിനിമാ മത്സര വിഭാഗത്തിന്റെ ചെയര്‍മാനായി സന്തോഷ് ശിവന് തിരഞ്ഞെടുക്കപ്പെട്ടു. ചെന്നൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ 22-ാം എഡിഷനാണ് ഈ വര്‍ഷം നടക്കുന്നത്. ഡിസംബര്‍ 12 മുതല്‍ 19 വരെയാണ് മേള.
ഛായാഗ്രാഹകന്‍, സംവിധായകന് എന്നീ നിലകളില്‍ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടുനില്‍ക്കുന്ന സന്തോഷ് ശിവന്റെ സിനിമ ജീവിതമാണ് ജൂറി ചെയര്‍മാനായി അദ്ദേഹത്തെ തെരഞ്ഞെടുക്കാന്‍ കാരണമെന്ന് ഫെസ്റ്റിവല്‍ ഭാരവാഹികള്‍ അയച്ച കത്തില്‍ പറയുന്നു.
Recent Comments