കാനോനിന്റെ പുതിയ സംരംഭമായ കാനോണ്‍ ട്രക്ക് സ്യൂട്ടിന്റെ ഉദ്ഘാടനം പ്രശസ്ത ഛായാഗ്രാഹകന്‍ സന്തോഷ്ശിവന്‍ നിര്‍വ്വഹിച്ചു. ഇന്നലെ മുംബയിലെ ഹയാത്ത് ഹോട്ടലില്‍വച്ചായിരുന്നു ചടങ്ങ്. കാനോനിന്റെ ജപ്പാന് പ്രതിനിധികളും ചടങ്ങില്‍ പങ്കുകൊണ്ടിരുന്നു.
കാനോനിന്റെ ക്യാമറകളടക്കം എല്ലാ പ്രൊഡക്ടുകളും ഈ എ.സി. ട്രക്കിനകത്തുണ്ട്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഈ ട്രക്ക് സഞ്ചരിക്കുന്നുണ്ട്. ഒരു സംസ്ഥാനത്ത് മൂന്ന് മാസമാണ് ട്രക്ക് ചെലവിടുന്നത്. ഛായാഗ്രാഹണ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ക്യാമറ പ്രൊഫഷണുകളുകള്ക്കും ട്രക്കിലെത്തി ഉപകരണങ്ങളെ പരിചയപ്പെടാനും പ്രവര്‍ത്തിച്ചു നോക്കാനും അറിവ് നേടാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. തീര്‍ത്തും സൗജന്യമാണ്. ഇപ്പോള്‍ മഹാരാഷ്ട്രയിലാണ് ട്രക്കുള്ളത്.
Recent Comments