എം.ടി. വാസുദേവന്‍ നായരുടെ എട്ട് ചെറുകഥകള്ക്കുമേല് വെബ് സീരീസ് ഒരുങ്ങുന്നു. എട്ട് ചെറുകഥകള്‍, എട്ട് സംവിധായകര്‍. ഇതാണ് ആശയം. ഇതിലെ ഒരു ചെറുകഥ സംവിധാനം ചെയ്യുന്നത് സന്തോഷ് ശിവനാണ്. അതിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് സിദ്ധിക്കാണെന്നുമറിയുന്നു. നെറ്റ്ഫ്ളിക്സാണ് ഈ വെബ് സീരീസിന്റെ നിര്‍മ്മാതാക്കള്‍. ഇത് സംബന്ധിച്ച ഔദ്യോഗിക ചര്‍ച്ചകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞുവെന്നാണ് വിവരം.
ഈയൊരു വെബ്സീരീസ് സംരംഭവുമായി നെറ്റ്ഫ്ളിക്സ് സന്തോഷ് ശിവനെ സമീപിക്കുകയായിരുന്നു. അവര്‍ തന്നെ നിര്‍ദ്ദേശിച്ച പേരുകാരിലൊരാളാണ് സിദ്ധിക്ക്. ഒരു ട്രാവലറുടെ വേഷമാണെന്നറിയുന്നു. കഥാപാത്രത്തിനുവേണ്ടി ശരീരഭാരം കുറയ്ക്കുന്നതുള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങളിലാണ് സിദ്ധിക്ക്.
എം.ടിയുടെ തിരക്കഥയില്‍ അജയന് സംവിധാനം ചെയ്ത പെരുന്തച്ചന് എന്ന സിനിമയുടെ ഛായാഗ്രാഹകന്‍ സന്തോഷ് ശിവനായിരുന്നു. ഇതാദ്യമായാണ് എം.ടിയുടെ തിരക്കഥയില്‍ സന്തോഷ് ശിവന് സംവിധാനം ചെയ്യുന്നത്. നാല്‍പ്പത് മിനിറ്റ് ദൈര്‍ഖ്യമുള്ള സിനിമയായിരിക്കും ഇത്. 10 മുതല്‍ 15 ദിവസം ഷൂട്ടിംഗിനുവേണ്ടിവരുമെന്ന് കരുതുന്നു.
ഇപ്പോള്‍ മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസിന്റെ ഛായാഗ്രാഹകനായി പ്രവര്‍ത്തിക്കുകയാണ് സന്തോഷ്. ലോക് ഡൗണിനെത്തുടര്‍ന്ന് ബറോസിന്റെ ഷൂട്ടിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ ആഗസ്റ്റില്‍ ഷൂട്ടിംഗ് പുനരാരംഭിക്കാനാണ് സാധ്യത. അങ്ങനെയാണെങ്കില്‍ ജൂലൈ മധ്യത്തോടെ വെബ്സീരീസിന്റെ ഷൂട്ടിംഗ് തുടങ്ങിയേക്കും. പൂര്‍ണ്ണമായും കേരളത്തില്വച്ചായിരിക്കും ഷൂട്ട് ചെയ്യുന്നത്.
Recent Comments