വിക്രാന്ത് മാസ്സെയെയും വിജയ് സേതുപതിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി സന്തോഷ് ശിവന് സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രത്തിന് പേരിട്ടു, മുംബയ് കര്. മുംബയ് വാസിയെന്നാണ് തലക്കെട്ടിനര്‍ത്ഥം.
മുംബയ് പോലൊരു മഹാനഗരത്തില്‍ നടക്കുന്ന നാല് വ്യത്യസ്ത സംഭവങ്ങള്‍ ഒറ്റ ക്ലൈമാക്സിലേക്ക് എത്തുന്നതാണ് മുംബയ് കറിന്റെ ഇതിവൃത്തം. തമിഴില്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാനഗരത്തിന്റെ റീമേക്കാണ്. തമിഴ് പതിപ്പിനെ അതേപടി പകര്‍ത്തുകയല്ല തന്റെ ദൗത്യമെന്ന് സന്തോഷ്ശിവന്‍ മുമ്പേതന്നെ വെളിപ്പെടുത്തിയിരുന്നു.
ചിത്രത്തിന്റെ ടൈറ്റില്‍ ലോഗോ പ്രകാശനം ചെയ്തത് പ്രശസ്ത സംവിധായകന് രാജമൗലിയാണ്.
https://twitter.com/ssrajamouli/status/1344939461965041664?s=24
സന്തോഷ് ശിവനും വിക്രാന്ത് മാസ്സെയ്ക്കും വിജയ് സേതുപതിക്കും വിജയാശംസകള്‍ നേര്‍ന്നുകൊണ്ട് കരണ്‍ ജോഹറും ഇന്ന് രാവിലെ ട്വീറ്റ് ചെയ്തിരുന്നു. തൊട്ടുപിന്നാലെ വിജയ് സേതുപതി മുംബയ് കറിന്റെ ടൈറ്റില്‍ ലോഗോ തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചു.
മലയാളിയായ ഷിബു തമീന്‍സാണ് മുംബയ് കര് നിര്‍മ്മിക്കുന്നത്.
https://twitter.com/karanjohar/status/1344925918368649216?s=24
തന്യാ മനിക് തല, സഞ്ജയ് മിശ്ര, രണ്‍വീര്‍ സൂരി, സച്ചിന് ഖേദേക്കര്‍, ഹൃതു ഹാരൂണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
മുംബയ് കറിന്റെ ഷൂട്ടിംഗ് ജനുവര് 11 ന് മുംബയില്‍ തുടങ്ങും.
സന്തോഷ് ശിവന് തന്നെയാണ് ഛായാഗ്രാഹകനും. പ്രശാന്ത് പിള്ളയാണ് സംഗീതസംവിധായകന്.
Recent Comments