കഴിഞ്ഞ ദിവസം സന്തോഷ് ശിവന് കുറച്ച് ചിത്രങ്ങള്‍ വാട്ട്സ് ആപ്പിലേയ്ക്ക് അയച്ചുതന്നിരുന്നു. അദ്ദേഹം സംവിധാനം ചെയ്യുന്ന പുതിയ ഹിന്ദി ചിത്രമായ ഹബ്ബ കാട്ടൂണ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്വച്ച എടുത്ത ചിത്രങ്ങളായിരുന്നു അവ. കാശ്മീരാണ് പ്രധാന ലൊക്കേഷന്‍. കൂടുതല്‍ വിശേഷങ്ങള്‍ അറിയാനാണ് സന്തോഷ് ശിവനെ നേരിട്ട് വിളിച്ചത്. ഫോണ്‍ എടുക്കുമ്പോള്‍ മറുതലയ്ക്കല്‍ സന്തോഷ് ശിവന്റെ വിറയാര്‍ന്ന ശബ്ദം കേട്ടു.
‘മൈനസ് പത്താണ് ഇവിടുത്തെ താപനില. ഇപ്പോഴും മഞ്ഞ് പെയ്യുന്നുണ്ട്. വലിയ വൂളന്‍ ക്ലോത്തൊക്കെ ഉണ്ടെങ്കിലും തണുപ്പ് അസഹനീയമാണ്.’ സന്തോഷ് ശിവന് പറഞ്ഞു.
കാശ്മീരില്‍ എവിടെയാണ്?
ഗുല്‍ മാര്‍ഗ്.
ആര്‍ട്ടിസ്റ്റുകള്‍ ആരൊക്കെയുണ്ട്?
ഇപ്പോളൊരു കുട്ടി മാത്രമാണുള്ളത്. ഡാനി എന്നാണ് അവളുടെ പേര്. അവളുടെ പോര്‍ഷനുകളാണ് ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. രണ്ടാമത്തെ ഷെഡ്യൂള്‍ മുതല്‍ ആര്‍ട്ടിസ്റ്റുകളുണ്ടാകും.
അവര്‍ ആരൊക്കെയാണ്?
കാസ്റ്റിംഗ് നടക്കുന്നതേയുള്ളൂ. എല്ലാം വിശദമായി പിന്നീട് പറയുന്നുണ്ട്. എ.ആര്. റഹ്മാനാണ് ചിത്രത്തിന് സംഗീതം നിര്‍വ്വഹിക്കുന്നത്.
ഷൂട്ടിംഗ് എന്നുവരെ ഉണ്ടാകും?
ഒരാഴ്ച കൂടി പോകും. അത് കഴിഞ്ഞാല്‍ ഷെഡ്യൂള്‍ ബ്രേക്കാണ്.
സന്തോഷ് പറഞ്ഞു നിര്‍ത്തി
ഹബ്ബ കാട്ടൂണ് കാശ്മീരിലെ പ്രശസ്തയായ ഒരു കവയിത്രിയാണ്. കാശ്മീരിലെ വാനമ്പാടി എന്നാണ് അവര്‍ അറിയപ്പെടുന്നത്. അവരുടെ ജീവിതം പറയുന്ന സിനിമ കൂടിയാണ് ഹബ്ബ കാട്ടൂണ്. ചിത്രത്തിന് ഛായാഗ്രഹം ഒരുക്കുന്നതും സന്തോഷ് ശിവനാണ്.
Recent Comments