ഒരു കിലോ മത്തിക്ക് 400 രൂപ വരെയായിരുന്നു. ഇപ്പോള്‍ മത്തിയുടെ വില താഴോട്ട് എത്തി. കഴിഞ്ഞ ദിവസം തലശ്ശേരി മത്സ്യ മാര്‍ക്കറ്റില്‍ എത്തിയ പെടയ്ക്കുന്ന മത്തി വിറ്റഴിച്ചത് കിലോ 100 രൂപയ്ക്കായിരുന്നു. തലശ്ശേരി കടപ്പുറത്ത് നിന്ന് മീന്‍ പിടിത്തത്തിനായി പോയ ചെറു വള്ളക്കാര്‍ക്കാണ് നല്ല പെടയ്ക്കുന്ന മത്തി കിട്ടിയത്.
ഒഴിവ് ദിവസമായതിനാല്‍ ചന്തയില്‍ തിരക്ക് കുറവായിരുന്നു എങ്കിലും വാര്‍ത്ത പരന്നതോടെ കരയ്ക്കെത്തിയ മത്തി അല്പ സമയത്തിന് ഉള്ളില്‍ വിറ്റുതീര്‍ന്നു. കണ്ണൂര്‍ ആയിക്കരയിലും ഞായറാഴ്ച മത്തിക്ക് സമാനമായ വിലയായിരുന്നു. 80 രൂപക്കും 100 രൂപക്കും ഇടയിലാണ് ഇവിടെ കിലോ മൊത്ത വില്പന നടന്നത്. കണ്ണൂര്‍ ജില്ലയില്‍ മാത്രമാണ് മത്തിയുടെ വില കുറഞ്ഞതെങ്കിലും സംസ്ഥാനത്ത് ഉടനീളം കുറവ് അനുഭവപ്പെട്ടില്ലെന്നാണ് പറയപ്പെടുന്നത്.
കണ്ണൂര്‍ ജില്ലയില്‍ മത്തിയുടെ വില കുറഞ്ഞ് പഴയപടി ആയെങ്കിലും മറ്റ് മീനുകളുടെ വിലയില്‍ കാര്യമായ മാറ്റമൊന്നുമില്ല.
Recent Comments