ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗാന്ധിജിയെക്കുറിച്ച് പറഞ്ഞ പരാമര്‍ശം രാജ്യത്ത് വിവാദമായിരിക്കുകയാണ്. ഗാന്ധിജിയെ അപമാനിച്ചെന്ന് പ്രതിപക്ഷ നേതാക്കളും മോദിയുടെ വാക്കുകളെ വളച്ചൊടിക്കുകയായിരുന്നുവെന്ന് ബിജെപി നേതാക്കളും പരസ്പരം കുറ്റപ്പെടുത്തുന്നുണ്ട്. ഈ വിവാദം കേരളത്തിലും വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഇതിനിടയിലാണ് ഗാന്ധിജിയെക്കുറിച്ച് സംവിധായകന് സത്യന് അന്തിക്കാട് എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സത്യന് അന്തിക്കാട് എഴുതിയ കുറിപ്പ് അതേപടി താഴെ ചേര്‍ക്കുന്നു.
‘പിന്‍ഗാമികളില്ലാത്ത ഒരാള്‍ ഗാന്ധിജിയെപ്പറ്റി വായിച്ച ഒരു അനുഭവക്കുറിപ്പിന്റെ കഥ ഒരിക്കല്‍ ബാലചന്ദ്രന് ചുള്ളിക്കാട് പറഞ്ഞിരുന്നു. ഗാന്ധിജി സബര്‍മതി ആശ്രമത്തില്‍ ഉണ്ടായിരുന്ന കാലം.
ഒരു ധനിക കുടുംബത്തിലെ സുന്ദരിയായ പെണ്‍കുട്ടി ഗാന്ധിയുടെ ആദര്‍ശങ്ങളില്‍ ആകൃഷ്ടയായി ആശ്രമത്തില്‍ ചെന്നു. ആഡംബരജീവിതം മടുത്തുകഴിഞ്ഞ അവള്‍ക്ക് ഗാന്ധിജിയോടൊപ്പം പ്രവര്‍ത്തിക്കണം. ലളിതജീവിതം നയിച്ച് ഒരു സാധാരണ ശിഷ്യയായി ആശ്രമത്തില്‍ കൂടണം. അവിടത്തെ ഏതു ജോലിയും ചെയ്യാന്‍ തയ്യാര്‍. ഗാന്ധിജി അവളുമായി സംസാരിച്ചു.

മലമൂത്രവിസര്ജ്ജനമൊക്കെ അയാള്‍ ആ മുറിയില്‍ തന്നെയാണ് നിര്‍വഹിച്ചിരുന്നത്. അതെല്ലാം കോരിക്കളഞ്ഞ് കഴുകി വൃത്തിയാക്കുമ്പോള്‍ സ്വബോധമില്ലാത്ത വൃദ്ധന് അസഭ്യവാക്കുകള്‍കൊണ്ട് ചീത്തവിളിക്കും. എല്ലാം സഹിച്ച് ഒരാഴ്ചയോളം ഈ ജോലിചെയ്തു കഴിഞ്ഞപ്പോഴേക്കും അവളാകെ വശംകെട്ടു. പക്ഷെ ഗാന്ധിജിയോടുള്ള ആദരവുമൂലം ഒരു പരാതിയും ഉന്നയിച്ചില്ല.

മഹാത്മാഗാന്ധിയെപ്പറ്റി ഓര്‍ക്കുമ്പോള്‍ ആദ്യം മനസില്‍ തെളിയുന്നത് ഈ സംഭവമാണ്. പ്രഖ്യാപനങ്ങള്‍ നടത്തുകയും അണികളോട് ആഹ്വാനം ചെയ്യുകയൊന്നുമല്ല ഗാന്ധിജിയുടെ രീതി. തനിക്ക് ശരി എന്നു തോന്നുന്നത് ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കാതെ സ്വയം ചെയ്യും. മറ്റുള്ളവര്‍ക്ക് അത് മാതൃകയായി മാറുന്നത് പിന്നീടാണ്.

‘ഒരു ഇന്ത്യന്‍ പ്രണയകഥ’ എന്ന ചിത്രത്തിന്റെ അവസാന ഭാഗത്ത് അയ്മനം സിദ്ധാര്ത്ഥന് ഐറിന് എന്ന കഥാനായിക ഗാന്ധിജിയുടെ പുസ്തകം നല്‍കുന്നുണ്ട്. ”നിങ്ങളൊക്കെ മറന്നുതുടങ്ങിയ ഒരു മനുഷ്യന്റെ കഥയാണ്, വായിക്കണം” എന്നുപറഞ്ഞുകൊണ്ട്?

ബഹദൂർക്ക പറഞ്ഞു –
”നമുക്കൊന്നു ശ്രമിച്ചുനോക്കാം.””
ആരുമത് കാര്യമായി എടുത്തില്ല. പക്ഷെ ബഹദൂർ വിദഗ്ദ്ധമായി അതിനുള്ള സാഹചര്യമൊരുക്കി. അന്ന് ബ്രിട്ടീഷ് ഹൈക്കമ്മിഷണർ ബഹദൂറിന്റെ അടുത്ത ബന്ധുവായ ഡോക്ടർ സെയ്ദുമുഹമ്മദായിരുന്നു. അദ്ദേഹത്തോട് പറഞ്ഞ് ഇന്ത്യാ ഹൗസിൽ ‘ഗാന്ധി” യിലെ കലാകാരന്മാർക്കും ഇന്ത്യയിൽ നിന്നുള്ള സിനിമാസംഘത്തിനും ഒരുമിച്ചൊരു വിരുന്നുസൽക്കാരം ഏർപ്പാടാക്കി. കടം വാങ്ങിയ ഡിന്നർ സ്യൂട്ടൊക്കെയണിഞ്ഞ് ഞങ്ങൾ ഇന്ത്യാ ഹൗസിൽ ചെന്നു. നടി ജലജയും അമ്മയും മാത്രമാണ് ആകെയുള്ള സ്ത്രീസാന്നിദ്ധ്യം. അറ്റൻബറോയടക്കമുള്ളവരൊക്കെ നേരത്തെ എത്തിയെങ്കിലും നമ്മുടെ ഗാന്ധിയെ മാത്രം കാണാനില്ല. ഡിന്നർ ആരംഭിച്ചപ്പോഴാണ് ബെൻകിംഗ്സ്ലി ഓടിക്കിതച്ച് എത്തിയത് – വലിയൊരു ക്ഷമാപണത്തോടെ. അദ്ദേഹം അന്ന് അവിടെ ഒരു നാടകത്തിൽ അഭിനയിക്കുകയായിരുന്നുവത്രെ. മേക്കപ്പ് പോലും മാറ്റാതെയാണ് ഞങ്ങൾക്കരികിലെത്തിയത്. അതിശയിച്ചുപോയി. ‘ഗാന്ധി”യായി ലോകത്തിന്റെ മുഴുവൻ ശ്രദ്ധ നേടിയ നടൻ ! ആ വർഷത്തെ ഓസ്ക്കാർ അവാർഡ് ജേതാവ്! അദ്ദേഹമാണ് നാടകത്തിൽ അഭിനയിക്കുന്നത്.
അടുത്തുനിൽക്കുമ്പോൾ നമ്മുടെ സ്വന്തം ഒരാളെന്ന തോന്നലായിരുന്നു ഞങ്ങൾക്കൊക്കെ. ഒന്നുമല്ലെങ്കിലും നമ്മുടെ ഗാന്ധിയല്ലേ.
ഗാന്ധിജിയുടെ ഇരുണ്ട നിറം കിട്ടാൻ വേണ്ടി മാസങ്ങളോളം അറ്റൻബറോ തന്നെ വെയിലത്തു കിടത്തിയെന്ന് ബെൻകിംഗ്സ്ലി തമാശ പറഞ്ഞു. ഗാന്ധിജി തന്നെയാണ് തൊട്ടടുത്തു നിൽക്കുന്നതെന്ന് ഞങ്ങൾക്കു തോന്നി.
ഒരു വ്യക്തി എന്നതിനപ്പുറത്ത് ഒരു ആശയം തന്നെയാണ് മഹാത്മാഗാന്ധി. ഉയർച്ചകളിൽ അഹങ്കരിക്കാത്തവരെ കാണുമ്പോൾ നമ്മൾ ഗാന്ധിയെ ഓർക്കും. സമ്പന്നതക്കുള്ളിലും ലളിതജീവിതം നയിക്കുന്നവരെ കാണുമ്പോഴും ,അലിവോടെ നിരാലംബരുടെ കണ്ണീരൊപ്പുന്നവരെ കാണുമ്പോഴും ഗാന്ധിജി നമ്മുടെ മനസിലേക്കോടിയെത്തും. ഭാരതീയൻ എന്ന് അഭിമാനം കൊള്ളാൻ എന്നും നമുക്ക് ഒരേ ഒരു ഗാന്ധിജി മാത്രം.
SATHYAN ANTHIKAD
Recent Comments