ജൂഡ് അന്തോണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ ആരംഭിച്ചത് മെയ് 27നായിരുന്നു. കുഞ്ചാക്കോ ബോബനെ വച്ചുള്ള പോര്‍ഷനുകളാണ് ചിത്രീകരിച്ചതെങ്കിലും 29 ന് ഷെഡ്യൂള്‍ ബ്രേക്കായി. ഇനി ജൂണ്‍ 5 ന് കാലടിയില്‍ പുനരാരംഭിക്കും.
കുഞ്ചാക്കോ ബോബനെ കൂടാതെ ടൊവിനോ തോമസ്, ആസിഫ് അലി, തന്‍വിറാം, അപര്‍ണ്ണ ബാലമുരളി, നിഖില വിമല്‍ തുടങ്ങിയവരും ജൂണിലെ ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യും.
കഴിഞ്ഞ പ്രളയ കാലത്ത് കേരളത്തില്‍ നടന്ന ഒരു സംഭവത്തെ അധീകരിച്ചാണ് ചിത്രം ഒരുങ്ങുന്നത്. 2403 ft എന്നായിരുന്നു ചിത്രത്തിന് നല്‍കിയിരുന്ന പേര്. അത് മാറും.
ആന്റോ ജോസഫ് ഫിലിം കമ്പനിയും കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്. ജൂഡ് അന്തോണിയും ജോണ്‍ മന്തിരിക്കലും ചേര്‍ന്ന് തിരനാടകം ഒരുക്കുന്നു. അഖില്‍ ജോര്‍ജാണ് ഛായാഗ്രാഹകന്‍. ബാദുഷ പ്രോജക്ട് ഡിസൈനറാകുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര് ശ്രീകുമാര്‍ ചെന്നിത്തലയാണ്.
Recent Comments