വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പടവുകള്‍ സ്കോളര്‍ ഷിപ് പദ്ധതിയിലെ തുക കുടിശ്ശിക തീര്‍ത്ത് അനുവദിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി മുഖ്യമന്ത്രിയോടും ഉന്നത വിദ്യാഭ്യാസ മന്ത്രിയോടും ആവശ്യപ്പെട്ടു.
പദ്ധതിയില്‍നിന്നും യഥാസമയം തുക അനുവദിക്കാത്തതിനാല്‍ വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങുന്ന സാഹചര്യമാണ്. സ്കോളര്‍ഷിപ് അനുവദിക്കണം എന്നാവശ്യപ്പെട്ട് നിരവധി അപേക്ഷകള്‍ സമര്‍പ്പിച്ചെങ്കിലും ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് അനുവദിക്കാമെന്ന മറുപടിയാണ് ലഭിക്കുന്നത്. ഈ ഒരു സാഹചര്യത്തില്‍ വിധവകളുടെ മക്കളുടെ വിദ്യാഭ്യാസത്തെയും ഭാവിയെയും ദോഷകരമായി ബാധിക്കുന്ന സ്ഥിതി കണക്കിലെടുത്ത് അടിയന്തിര ഇടപെടല്‍ നടത്തണമെന്നും പ്രേമചന്ദ്രന് ആവശ്യപ്പെട്ടു.
Recent Comments