ഹരിയാനയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഇനി ഗുഡ് മോര്‍ണിംഗിന് പകരം പറയുക ജയ് ഹിന്ദ്. വിദ്യാര്‍ത്ഥികളില്‍ ദേശീയ ഐക്യവും ദേശസ്നേഹവും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഹരിയാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ വകുപ്പ് ഓഗസ്റ്റ് 15 മുതല്‍ ഈ നിര്‍ദേശം നിര്‍ബന്ധമായും നടപ്പാക്കണമെന്ന് കാട്ടി വിജ്ഞാപനം പുറപ്പെടുവിച്ചു.
രണ്ട് പേജുള്ള ഈ വിജ്ഞാപനത്തില്‍ കുട്ടികള്‍ക്ക് ജയ് ഹിന്ദ് എന്ന് നിര്‍ബന്ധമാക്കിയത് എന്തടിസ്ഥാനത്തിലാണ് എന്നും ‘ജയ് ഹിന്ദ്’ എന്നതിന്റെ പ്രാധാന്യവും സര്‍ക്കാര്‍ വിശദീകരിച്ചിട്ടുണ്ട്. ജില്ലാ-ബ്ലോക്ക് ഓഫീസര്‍മാര്‍ക്കും വിദ്യാഭ്യാസനിര്ദ്ദേശം നല്കി.
ഓഗസ്റ്റ് 15-ന് ത്രിവര്‍ണ പതാക ഉയര്‍ത്തുന്നതിന് മുമ്പ് സ്കൂളുകളില്‍ ജയ് ഹിന്ദ് മുഴക്കണമെന്ന് സ്കൂളുകള്‍ക്കായി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. കുട്ടികളില്‍ ദേശസ്നേഹവും ദേശീയതയും വളര്‍ത്തുന്നതിനാണ് ഈ തീരുമാനം.ജയ് ഹിന്ദ് പറയുന്നത് ദേശീയ ഐക്യത്തെക്കുറിച്ചും നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തെക്കുറിച്ചും സ്കൂള്‍ കുട്ടികള്‍ക്ക് അറിവ് പകര്‍ന്ന് നല്‍കുമെന്നും ഉത്തരവില്‍ പറയുന്നു.
Recent Comments