കിച്ച സുധീപിന്റെ ജന്മദിനമായ ഇന്നലെ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് കര്‍ണ്ണാടകയിലെ പ്രശസ്ത നിര്‍മ്മാണ കമ്പനിയായ ആര്.സി. സ്റ്റുഡിയോസ്. ആര്. ചന്ദ്രുവാണ് സംവിധായകന്. തിരക്കഥ എഴുതുന്നത് വിജയേന്ദ്ര പ്രസാദാണ്. മഹധീര, ബാഹുബലി, ആര്.ആര്.ആര് എന്നീ ഹിറ്റ് ചിത്രങ്ങളുടെയെല്ലാം തിരിക്കഥാകൃത്താണ് വിജയേന്ദ്രപ്രസാദ്. എസ്.എസ്. രാജമൗലിക്കുവേണ്ടി ബ്രഹ്മാണ്ഡ ചിത്രങ്ങളൊരുക്കാന്‍ ഒപ്പമുണ്ടായിരുന്നത് പിതാവ് കൂടിയായ വിജയേന്ദ്രപ്രസാദാണ്.
ആര്‍സി സ്റ്റുഡിയോസ് അവരുടെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന അഞ്ച് വമ്പന്‍ സിനിമകള്‍ ഈ വര്‍ഷം തിയേറ്ററുകളിലെത്തിക്കും. ആതിലെ ആദ്യ പ്രൊജക്ടാണ് ആര്. ചന്ദ്രു സംവിധാനം ചെയ്യുന്ന ഈ സുധീപ് ചിത്രം. കൂടുതല്‍ താരനിരക്കാരെയും സാങ്കേതിക പ്രവര്‍ത്തകരെയും ഉടന്‍ പ്രഖ്യാപിക്കും.
Recent Comments