തല്ലുമാലയ്ക്കുശേഷം ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനും മുഹസിന് പരാരിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് അയല്‍വാശി. മുഹസിന് പരാരിയുടെ സഹോദരന് ഇര്‍ഷാദ് പരാരിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പൂജ നവംബര്‍ 12 രാവിലെ 8 മണിക്ക് എറണാകുളം അഞ്ചുമന ക്ഷേത്രത്തില്‍വച്ച് നടക്കും.

സൗബിന് ഷാഹിറാണ് ചിത്രത്തിലെ നായകന്. ലിജോമോളും നിഖില വിമലയുമാണ് നായികമാര്‍. ബിനു പപ്പു, ഷൈന്‍ ടോം ചാക്കോ, നസ്ലിന്, ഗോകുലന്, ജഗദീഷ്, ഷോബി തിലകന്, സ്വാതി ദാസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.
Recent Comments