ഓസ്കറിൽ റെക്കോർഡുകൾ തകർത്ത് ഷോൺ ബേക്കർ സംവിധാനം ചെയ്ത “അനോറ’. മികച്ച ചിത്രം, സംവിധാനം, എഡിറ്റിങ്, തിരക്കഥ, മികച്ച നടി ഉൾപ്പടെ പ്രധാന നാല് പുരസ്കാരങ്ങൾ “അനോറ’ സ്വന്തമാക്കി. മൈക്കി മാഡിസൻ ആണ് മികച്ച നടി. സംവിധാനം, എഡിറ്റിങ്, തിരക്കഥ എന്നിവ മൂന്നും കൈകാര്യം ചെയ്തിരിക്കുന്നത് ഷോൺ ബേക്കറാണെന്നതാണ് മറ്റൊരു പ്രത്യേകത.
സമ്പന്ന റഷ്യന്‍ കുടുംബത്തിലെ അംഗമായ ഇവാന് എന്ന യുവാവിനെ വിവാഹം കഴിക്കുന്ന ആനി എന്ന വിദേശ നര്‍ത്തകിയുടെ വേഷമാണ് ‘അനോറ’യില്‍, മാഡിസണ്‍ അവതരിപ്പിച്ചത്. ആനിയുടെ ജീവിതവും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആഗോള തലത്തില്‍ കഴിഞ്ഞ വര്‍ഷം വലിയ പ്രശംസകളും അനോറ ഏറ്റവാങ്ങിയിരുന്നു.
ദ് ബ്രൂട്ടലിസ്റ്റിലെ പ്രകടനത്തിന് ഏഡിയൻ ബ്രോഡി മികച്ച നടനായി തിരഞ്ഞെടുത്തു. മികച്ച സഹനടനുള്ള പുരസ്ക്കാരമായിരുന്നു ഓസ്കർ നിശയിലെ ആദ്യ പ്രഖ്യാപനം. “എ റിയൽ പെയ്ൻ’ എന്ന ചിത്രത്തിലെ അഭിനയത്തിന് കീറൻ കൾക്കിൻ ആണ് മികച്ച സഹനടനുള്ള ഓസ്കർ. 42കാരനായ കീരൺ ‘ഹോം എലോൺ’ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് മികച്ച സിനിമയ്ക്കുള്ള ഓസ്കറിനായി മത്സരിച്ച 10 എണ്ണത്തിൽ ഷാക് ഓഡിയയുടെ സ്പാനിഷ് മ്യൂസിക്കൽ “എമിലിയ പെരസി’നു 13 നാമനിർദേശങ്ങളാണ് ലഭിച്ചത്. ഇംഗ്ലിഷ് ഇതര ഭാഷാ സിനിമയ്ക്ക് ഇത്രയധികം നാമനിർദേശം ഇതാദ്യമായിരുന്നു. ട്രാൻസ്ജെൻഡർ അധോലോക നേതാവിന്റെ കഥ സംഗീതസാന്ദ്രമായി ആവിഷ്കരിച്ച സിനിമയിലെ മുഖ്യവേഷം ചെയ്ത് കാർല സോഫിയ ഗാസ്കോൺ ട്രാൻസ് വ്യക്തിയാണ്.
Recent Comments