അനൂപ് മേനോന്റെ തിരക്കഥയില്‍ വി.കെ. പ്രകാശ് സംവിധാനം ചെയ്ത്, ജയസൂര്യ നായകനായി അഭിനയിച്ച ചിത്രമായിരുന്നു ബ്യൂട്ടിഫുള്‍. കലാപരവും സാമ്പത്തികവുമായി വിജയം നേടിയ ബ്യൂട്ടിഫുളിന് രണ്ടാം ഭാഗം ഒരുങ്ങുന്നു.
ബ്യൂട്ടിഫുള്‍ 2 എന്നു നാമകരണം ചെയ്തിരിക്കുന്ന ഈ ചിത്രം വി.കെ. പ്രകാശ് തന്നെ സംവിധാനം ചെയ്യുന്നു. അനൂപ് മേനോന്റേതാണ് തിരക്കഥ. പുതിയ ചിത്രത്തില്‍ ജയസൂര്യ അഭിനയിക്കുന്നില്ലെന്ന് സംവിധായകന് വി.കെ. പ്രകാശ് പറഞ്ഞു.
‘ബ്യൂട്ടിഫുള്‍ കഴിഞ്ഞയുടന്‍ തന്നെ ഞാനും അനൂപ് മേനോനും കുടി ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് ആലോചിച്ചു തുടങ്ങിയിരുന്നു. ഇപ്പോഴാണ് അതിന് അവസരം കൈവന്നു ചേര്‍ന്നത്. ഇത്രയും ഗ്യാപ്പ് ആവശ്യവുമായിരുന്നു.’
വി.കെ. പ്രകാശ് പറഞ്ഞു.
ബാദുഷ പ്രൊഡക്ഷന്സിന്റെയും യെസ് സിനിമാസ് കമ്പനിയുടെയും ബാനറില്‍ എന്‍.എം. ബാദുഷ, ആനന്ദ്കുമാര്‍, റിജു രാജന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ബ്യൂട്ടിഫുള്ളിന്റെ ആദ്യഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഈ ചിത്രത്തിന്റെ പിന്നണിയിലും പ്രവര്‍ത്തിക്കുന്നത്. ജോമോന് ടി. ജോണ്‍ ഛായാഗ്രഹണവും മഹേഷ് നാരായണന് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. സംഗീതം രതീഷ് വേഗ. ഉണ്ണിമേനോന്, സജിമോന്‍, മുദുല്‍ നായര്‍, വിനയ് ഗോവിന്ദ്, അജയ് മങ്ങാട്, ഹസ്സന് വണ്ടൂര്‍, അജിത്.വി.ശങ്കര്‍, ജിസ്സന്‍ പോള്‍ എന്നിവരും ഈ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നു. താരനിര്‍ണ്ണയം നടന്നു വരുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുന്നു. പി.ആര്.ഒ. വാഴൂര്‍ ജോസ്.
Recent Comments