റാഫി-ദിലീപ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘വോയ്സ് ഓഫ് സത്യനാഥന്’ വെള്ളിയാഴ്ച തീയേറ്ററുകളിലെത്തുകയാണ്. ഇരുവരും ഒന്നിക്കുന്ന ആറാമത്തെ സിനിമയാണ് വോയ്സ് ഓഫ് സത്യനാഥന്. സംഭാഷണ സവിശേഷതകള്‍ക്കൊണ്ട് മറ്റുള്ളവരുടെ വെറുപ്പ് പിടിച്ചുപറ്റുന്ന ഒരു കഥാപാത്രത്തെയാണ് ദിലീപ് ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. വോയ്സ് ഓഫ് സത്യനാഥന്റെ വിശേഷത്തെക്കുറിച്ചും സിനിമയില്‍ പിന്നിട്ട വഴികളെക്കുറിച്ചും ക്യാന്‍ ചാനലിനോട് മനസു തുറക്കുകയാണ് സംവിധായകനായ റാഫിയും പ്രധാന കഥാപാത്രമായെത്തുന്ന ജനപ്രിയ നായകന് ദിലീപും.
ഡയലോഗുകളൊന്നും സ്വന്തം മനോധര്‍മ്മത്തില്‍ നിന്നുള്ളതല്ല
ഞാന്‍ ഒരു സിനിമ ചെയ്യുമ്പോള്‍ ചിലപ്പോള്‍ രണ്ട് ഡയലോ?ഗ് എഴുതി വെച്ചിട്ടുണ്ടാകും. പക്ഷേ ചിത്രീകരണം കഴിയുമ്പോള്‍ പത്ത് ഡയലോഗ് ആയിട്ടുണ്ടാകും. അത് അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കുമ്പോള്‍ ഉരുത്തിരിയുന്നതാണ്. ഡയലോഗുകളൊന്നും സ്വന്തം മനോധര്‍മ്മത്തില്‍ നിന്നും വരുന്നതല്ല. അത് ഇംപ്രൊവൈസ് ചെയ്യുന്നതാണ്. സംഭാഷണ ശകലങ്ങളെ വിപുലപ്പെടുത്താന്‍ രാജന് പി ദേവ്, പ്രകാശ് രാജ്, അശോകന് അടക്കമുള്ള ആളുകള്‍ ഷൂട്ടിങ് സമയത്ത് കോണ്ട്രിബ്യൂട്ട് ചെയ്തിരുന്നുവെന്നാണ് റാഫിയുടെയും ദിലീപിന്റെയും അനുഭവം.
പാണ്ടിപ്പടയ്ക്കുവേണ്ടി പ്രകാശ് രാജിനെ സമീപിക്കുമ്പോള്‍ അദ്ദേഹം ഏറ്റവും തിരക്കുള്ള സമയങ്ങളിലായിരുന്നു. ഞാന്‍ കഥ പറയാന്‍ ചെല്ലുമ്പോള്‍ അദ്ദേഹം ലൊക്കേഷനിലായിരുന്നു. കഥ പറഞ്ഞു കഴിഞ്ഞപ്പോള്‍ എങ്ങനെയെങ്കിലും വരാമെന്ന് അദ്ദേഹം സമ്മതിച്ചു. ഡയലോഗുകള്‍ കാണാപ്പാഠം പഠിച്ചാണ് പ്രകാശ് രാജ് വന്നത്. റീ ടേക്കുകള്‍ ഇല്ലാതെയായിരുന്നു ചിത്രീകരണം. പന്ത്രണ്ട് ദിവസം മാത്രമാണ് അദ്ദേഹം പാണ്ടിപ്പടയ്ക്കുവേണ്ടി അഭിനയിച്ചത്- റാഫി ഓര്‍മ്മിക്കുന്നു.
തെങ്കാശിപ്പട്ടണത്തിനും പാണ്ടിപ്പടയ്ക്കും ശേഷം എന്‍ എഫ് വര്‍ഗീസ്, കൊച്ചിന് ഹനീഫ, തിലകന് ചേട്ടന്, അങ്ങനെ നഷ്ടങ്ങളുടെ ഒരു തുടര്‍ച്ചയായിരുന്നു. കോമഡി അവതരിപ്പിക്കാന്‍ കഴിയുന്ന ആര്‍ട്ടിസ്റ്റുകളെ നമുക്ക് നഷ്ടപ്പെട്ടു തുടങ്ങി. അവരെല്ലാം ഗൗവരമുള്ള കഥാപാത്രങ്ങളെയും കോമഡി കഥാപാത്രങ്ങളെയും ഒരുപോലെ അവതരിപ്പിക്കാന്‍ കഴിവുള്ളവരായിരുന്നു. അതുകൊണ്ടു തന്നെ തിരക്കഥ എഴുതുമ്പോള്‍ കഥാപാത്രങ്ങളെ ആര് ചെയ്യും എന്ന ആശങ്കയില്ലായിരുന്നു. ഏത് കഥാപാത്രങ്ങളെ വേണമെങ്കിലും ഉണ്ടാക്കാനുള്ള സാധ്യതയാണ് അവരുടെ നഷ്ടത്തോടെ ഇല്ലാതായത്.
കോമഡി അവതരണത്തിന്റെ രീതി മാറി
ഇന്ന് കോമഡി അവതരിപ്പിക്കുന്ന രീതി മാറി. സമൂഹമാധ്യമങ്ങളില്‍ ആയാലും ടെലിവിഷനില്‍ ആയാലും കോമഡി അവതരിപ്പിക്കുന്ന നിരവധി പരിപാടികളുണ്ട്. ഇത് ദിവസവും ആളുകള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ അത്ര വലിയൊരു കാഴ്ചക്കാര്‍ക്കു മുന്നിലേക്ക് തമാശ അവതരിപ്പിക്കുമ്പോള്‍ അതിന് നിലവാരം ഉണ്ടായിരിക്കണം. മുമ്പ് സിനിമ മാത്രമായിരുന്നു തമാശ കാണാനും അനുഭവിക്കാനുമുള്ള ഏക മാര്‍ഗം. അതുപോലെ സ്ലാപ്സ്റ്റിക്ക് കോമഡിക്ക് അന്ന് വലിയ സാധ്യത ഉണ്ടായിരുന്നു. ഇപ്പോള്‍ അതിനുള്ള സാധ്യതയുമില്ല. കഥയില്‍ ആവശ്യമുണ്ടെങ്കില്‍ മാത്രമേ അത്തരം തമാശകള്‍ ഫലിക്കുകയുള്ളൂ.
ആ രസകരമായ അനുഭവം
മറ്റ് ഭാഷകളില്‍ നിന്നും വന്ന് അഭിനയിക്കുന്നവര്‍ക്ക് മലയാള ഭാഷ പഠിച്ചെടുക്കുകയെന്നത് ശ്രമകരമായ കാര്യമാണ്. എന്നാല്‍ മലയാളികള്‍ അന്യഭാഷാ സിനിമകളില്‍ അഭിനയിക്കുമ്പോള്‍ അവരുടെ ഭാഷ വേ?ഗം പഠിച്ചെടുത്ത് സംസാരിക്കുകയും ചെയ്യും. ‘ഉള്ളടക്കം’ ചിത്രീകരിക്കുന്ന സമയത്ത് ഹീറോയിന് ലാലേട്ടന്റെ മുഖത്തു നോക്കി ‘കുട്ടപ്പന്നി’ആയിട്ടുണ്ടെന്നു പറഞ്ഞു. അന്ന് ഞാന്‍ അസി ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന കാലമാണ്. ഞാന്‍ ഹീറോയിന് പറഞ്ഞ ഡയലോഗ് പരിശോധിച്ചപ്പോള്‍ കുട്ടപ്പനായിട്ടുണ്ടെന്നാണ് അതില്‍ എഴുതിയിരിക്കുന്നത്. ഇത്തരത്തിലുള്ള കാര്യങ്ങളൊക്കെ ചിത്രീകരണ സമയത്ത് ഉണ്ടാകും. എന്നാല്‍ നമ്മള് അവരെ കളിയാക്കാറില്ല. പരമാവധി പിന്തുണ കൊടുക്കുകയാണ് ചെയ്യുക. അതുകൊണ്ടുതന്നെ അന്യഭാഷാ നടീ നടന്മാര്ക്ക് മലയാളത്തില്‍ വന്ന് അഭിനയിക്കാന്‍ മടിയില്ല- ദിലീപ് പറയുന്നു.
രണ്ടാം ഭാഗം ഉണ്ടാകുമെന്നു തോന്നിയ സിനിമ
തെങ്കാശിപ്പട്ടണത്തിലെ കെ ഡി ആന്റ് കമ്പനിക്ക് രണ്ടാം ഭാഗം ഒരുക്കാന്‍ കഴിയുമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അത് റാഫിയോട് പറയുകയും ചെയ്തു. സുരേഷ് ഗോപിയോട് ഇതേക്കുറിച്ചു സംസാരിച്ചപ്പോള്‍ തെങ്കാശിപ്പട്ടണത്തെ വെല്ലുന്ന ഒരു സിനിമ ചിത്രീകരിക്കാന്‍ കഴിയുമെങ്കില്‍ പിന്തുണയ്ക്കാമെന്നു പറഞ്ഞു. അതാണ് രണ്ടാം ഭാഗം ഒരുക്കുന്നതിലെ വെല്ലുവിളി. തെങ്കാശിപ്പട്ടണത്തിലെ കഥാപാത്രങ്ങളെ വെച്ച് മറ്റൊരു സിനിമ ചെയ്യാന്‍ കഴിയുമെന്നാണ് തോന്നുന്നത്. അതിനുള്ള ചര്‍ച്ചകള്‍ ഞങ്ങള്‍ ആരംഭിച്ചിട്ടുണ്ട്- റാഫിയും ദിലീപും പറയുന്നു.
‘വോയ്സ് ഓഫ് സത്യനാഥന്’
സത്യനാഥന് എന്നുള്ളത് ഒരാളുടെ പേര് മാത്രമാണ്. ഒരാളോട് സംസാരിച്ചാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ അയാളെ ശത്രുവാക്കി മാറ്റുന്ന സ്വഭാവമാണ് സത്യനാഥന്റേത്. മനപ്പൂര്‍വം ചെയ്യുന്നതല്ല. സദുദ്ദേശത്തോടെയാണ് സത്യനാഥന് സംസാരിക്കുന്നത്. എന്നാല്‍ പറഞ്ഞു വരുമ്പോള്‍ അത് പ്രശ്നങ്ങള്‍ക്ക് ഇടയാക്കും. ഉദ്ദേശിക്കുന്ന കാര്യമായിരിക്കില്ല പറയുന്നത്. അതാണ് പ്രശ്നങ്ങള്‍ക്ക് കാരണവും.
ഫഹദ് ഫാസിലിനെ മുന്നില്‍ കണ്ടാണ് തിരക്കഥ ഒരുക്കിയതെന്ന് റാഫി പറയുന്നു. ആ സമയത്താണ് കൊറോണ വരുന്നത്. അങ്ങനെ ചിത്രീകരണം വേണ്ടെന്നു വെക്കേണ്ടി വന്നു. അങ്ങനെ ഒരു ദിവസം സംസാരിക്കുമ്പോഴാണ് ഈ സിനിമയുടെ കഥ ഞാന്‍ ദിലീപിനോട് പറയുന്നത്. ആദ്യം ഒടിടിക്കു വേണ്ടിയാണ് തിരക്കഥ എഴുതിയത്. പിന്നീട് തീയറ്ററിനുവേണ്ടി മാറ്റിയെഴുതേണ്ടി വന്നു.
ജോജുവിന്റെ കഥാപാത്രവും തുല്യ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. രണ്ട് നായികമാരും ചിത്രത്തിലുണ്ട്. എടുത്തു പറയേണ്ടത് വീണ നന്ദകുമാറിന്റെ കഥാപാത്രമാണ്- റാഫിയും ദിലീപും പറയുന്നു.
അഭിമുഖത്തിന്റെ രണ്ടാം ഭാഗം കാണാം:
Recent Comments