ആരാധകര്‍ ഏറെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന് ജനുവരി 25 ന് റിലീസ് ചെയ്യാനിരിക്കെ താരത്തിന്റെ മറ്റൊരു ചിത്രമായ എമ്പുരാന് രണ്ടാം ഭാഗത്തിന്റെ അപ്ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ അവസാനിച്ചിരിക്കുകയാണ് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന് പൃഥ്വിരാജ്.
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം നിര്‍വ്വഹിച്ച ലൂസിഫറിന്റെ രണ്ടാംഭാഗമാണ് എമ്പുരാന്. സുജിത് വാസുദേവ് തന്നെയാണ് എമ്പുരാനിലും ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ദീപക് ദേവിന്റേതാണ് സംഗീതം. ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത് സ്റ്റണ്ട് സില്‍വയാണ്.
Recent Comments