ഓസ്കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒറ്റ. ഒറ്റയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. എറണാകുളത്താണ് അഞ്ച് ദിവസത്തെ ഷൂട്ടിംഗ് നടന്നത്. അഭിനേതാക്കളായി സത്യരാജും രോഹിണിയും ഇന്ദ്രന്‍സും ഉണ്ടായിരുന്നു. ഒരു ദിവസത്തെ വര്‍ക്കിനായി ആസിഫ് അലിയും എത്തിയിരുന്നു. സെക്കന്റ് ഷെഡ്യൂള്‍ ഒക്ടോബറില്‍ തുടങ്ങും. ഹൈദരാബാദിലാണ് ഷൂട്ടിംഗ്.
റസൂല്‍ പൂക്കുട്ടി തന്നെയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അടുത്തിടെ ആരംഭിച്ച റസൂല്‍ പൂക്കുട്ടി പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മ്മാണം. ചില്‍ഡ്രന്‍ റീയുണൈറ്റഡ് എൽ എൽ പിയാണ് സഹനിര്‍മ്മാതാവ്. എസ്.എസ്. ഹരിഹരന്റെ കഥയ്ക്ക് കിരണ്‍ പ്രഭാകറാണ് തിരക്കഥയെഴുതുന്നത്. അരുണ്‍വര്‍മ്മ ഛായാഗ്രഹണം ഒരുക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര് അരോമമോഹനാണ്.
Recent Comments