വിലായത്ത് ബുദ്ധയുടെ സെക്കന്റ് ഷെഡ്യൂളും മറയൂരില്‍ പൂര്‍ത്തിയായി. ഡിസംബര്‍ ഒന്നിനായിരുന്നു സെക്കന്റെ ഷെഡ്യൂള്‍ ആരംഭിച്ചത്. പ്ലാന്‍ ചെയ്തതിലും രണ്ട് ദിവസം മുമ്പേ ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കേണ്ടിവന്നു. തോരാതെ പെയ്ത മഴയായിരുന്നു കാരണം. ഏതായാലും തേര്‍ഡ് ഷെഡ്യൂള്‍ ജനുവരി മധ്യത്തോടെ ആരംഭിക്കും. മാര്‍ച്ചില്‍ അവസാന ഷെഡ്യൂളും.
പൃഥ്വിരാജും കോട്ടയം രമേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഇന്ദുഗോപന്റെ തിരക്കഥയില്‍ ജയന് നമ്പ്യാരാണ് സംവിധാനം ചെയ്യുന്നത്. സന്ദീപ് സേനനാണ് നിര്‍മ്മാതാവ്.
വിലായത്ത് ബുദ്ധയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി തിരിച്ചെത്തിയ പൃഥ്വിരാജ്, ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പയുടെ പ്രൊമോഷന് വര്‍ക്കുകളുടെ തിരക്കിലാണ്. ഡിസംബര്‍ 19 ന് ക്രൗണ്‍ പ്ലാസയില്‍ നടക്കുന്ന കാപ്പയുടെ ഒഫീഷ്യല്‍ ഫംഗ്ഷനിലും പൃഥ്വി പങ്കെടുക്കുന്നുണ്ട്. 20-ാം തീയതി ദുബായിലേയ്ക്ക് പോകും.
Recent Comments