കേന്ദ്ര സർക്കാരിന്റെ ജനകീയ പദ്ധതിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജൻ ഔഷധി. അലോപ്പതി മരുന്നുകളുടെ വില കുതിച്ചു കയറുന്നതിനാൽ സാധാരണക്കാർക്ക് കുറഞ്ഞ വിലയ്ക്ക് മരുന്ന് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി മോഡി സർക്കാരിന്റെ കാലത്ത് തുടങ്ങിയത് .ഇതുസംബന്ധിച്ച് പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി പരിയോജനയുടെ വെബ്സൈറ്റിൽ പറയുന്നതിങ്ങനെയാണ്.
“ജൻ ഔഷധി മെഡിക്കൽ സ്റ്റോർ” എന്ന എക്സ്ക്ലൂസീവ് ഔട്ട്ലെറ്റുകളിലൂടെ എല്ലാവർക്കും, പ്രത്യേകിച്ച് ദരിദ്രർക്കും അവശത അനുഭവിക്കുന്നവർക്കും താങ്ങാനാവുന്ന വിലയിൽ ഗുണനിലവാരമുള്ള മരുന്നുകൾ ലഭ്യമാക്കുക , അതുവഴി ആരോഗ്യ സംരക്ഷണത്തിലെ പോക്കറ്റ് ചെലവുകൾ കുറയ്ക്കുക.
2015 സെപ്റ്റംബറിൽ, ‘ജൻ ഔഷധി പദ്ധതി’ ‘ പ്രധാന് മന്ത്രി ജൻ ഔഷധി യോജന ‘ (PMJAY) ആയി നവീകരിച്ചു . 2016 നവംബറിൽ, പദ്ധതിക്ക് കൂടുതൽ ഉത്തേജനം നൽകുന്നതിനായി, അത് വീണ്ടും ” പ്രധാന് മന്ത്രി ഭാരതീയ ജനൗഷധി പരിയോജന ” (PMBJP) എന്ന് പുനർനാമകരണം ചെയ്തു.
സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ ഗുണമേന്മയുള്ള മരുന്നുകൾ ലഭ്യമാക്കുന്നതിനായി ഫാർമസ്യൂട്ടിക്കൽസ് വകുപ്പ് ആരംഭിച്ച പ്രചാരണമാണ് പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പരിയോജന (പിഎംബിജെപി). കുറഞ്ഞ വിലയിൽ ലഭ്യമാണെങ്കിലും ഗുണനിലവാരത്തിലും കാര്യക്ഷമതയിലും വിലകൂടിയ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമായ ജനറിക് മരുന്നുകൾ ലഭ്യമാക്കുന്നതിനായി PMBJP സ്റ്റോറുകൾ സ്ഥാപിച്ചിട്ടുണ്ട്.”
സാധാരണക്കാരെ സഹായിക്കുവാൻ കേന്ദ്ര സർക്കാർ തുടങ്ങിയ ജൻ ഔഷധി മെഡിക്കൽ സ്റ്റോറിനെ തകർക്കുന്ന തരത്തിലുള്ള നടപടികളാണ് പല ജൻ ഔഷധി മെഡിക്കൽ ഷോപ്പുകളിലും നടക്കുന്നത് .ജനറിക് മരുന്നുകൾക്ക് പകരം ഉയർന്ന വിലയുള്ള മരുന്നുകളാണ് പല ജൻ ഔഷധി ഷോപ്പുകളിലും വിൽക്കുന്നത്.അതിനാൽ കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച ഈ പദ്ധതി ലക്ഷ്യം കാണുന്നില്ലെന്നു മാത്രമല്ല ,സാധാരണക്കാർക്ക് അതിന്റെ ഗുണം ലഭിക്കുന്നില്ല.ജൻ ഔഷധി മരുന്നുകൾ മാത്രമെ ഈ മെഡിക്കൽ ഷോപ്പുകളിൽ വിൽക്കുവാൻ പാടുള്ളൂയെന്ന് ലൈസൻസിൽ വ്യക്തമാക്കിയിട്ടുണ്ട്.എന്നിട്ടും പല ഔഷധി മെഡിക്കൽ ഷോപ്പുകളും ഉയർന്ന വിലയുള്ള മരുന്നുകളാണ് ജൻ ഔഷധി മെഡിക്കൽ ഷോപ്പുകളിലൂടെ വിട്ടുകൊണ്ടിരിക്കുന്നത് .ഇത് തടയാൻ അധികൃതർ യാതൊരു നടപടിയും എടുക്കുന്നില്ലെന്ന് വ്യപക പരാതിയുണ്ട് .ഇവിടെ നിന്നും മരുന്നുകൾ വാങ്ങിക്കുന്നവർ സാധാരണക്കാരായതിനാൽ എവിടെ പരാതിപ്പെടണമെന്ന് അറിയില്ലാതെ വിഷമിക്കുകയാണ് .കേരളത്തിലെ ബിജെപി നേതൃത്വം ഇത്തരം കാര്യങ്ങളിൽ ഇടപ്പെടുന്നുമില്ല.
Recent Comments