കുവൈറ്റിലുണ്ടായ വാഹനാപകടത്തില്‍ 7 ഇന്ത്യക്കാര്‍ മരിച്ചു. 3 പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. കുവൈറ്റിലെ സെവന്ത് റിങ് റോഡിലാണ് അപകടമുണ്ടായത്. 10 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 6 പേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിക്കുകയായിരുന്നു. ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
തൊഴിലാളികള്‍ സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം ഇടിക്കുകായിരുന്നു. ഒരു പ്രാദേശിക കമ്പനിയിലെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. ജീവനക്കാര്‍ സഞ്ചരിച്ച ബസ് അബ്ദുള്ള അല്‍ മുബാറക് പ്രദേശത്തിന് എതിര്‍വശമുള്ള യുടേണ്‍ ബ്രിഡ്ജില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അപകടത്തിന്റെ കാരം കണ്ടെത്താന്‍ അന്വേഷണം തുടങ്ങി.
Recent Comments