അന്തര്‍ദ്ദേശീയ ആംഗ്യഭാഷാദിനമായ സെപ്തംബര്‍ 23 നോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയ ഇന്ത്യന്‍ ആംഗ്യഭാഷാ നിഘണ്ടുവില്‍ ഷാരൂഖ് ഖാനും ഇടം പിടിച്ചു. ഡെഫ്ളിമ്ബിക്സ്, ഓണ്‍ലൈന്‍ ബാങ്കിംഗ്, കാര്‍പൂളിംഗ് എന്നിവയുള്‍പ്പെടെ 10,000 പുതിയ വാക്കുകളാണ് ഇന്ത്യയിലെ ശബ്ദരഹിത നിഘണ്ടുവിന്റെ ഡിജിറ്റല്‍ വേര്‍ഷനില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടൊപ്പമാണ് ഷാരൂഖ് ഖാന്റെ പേരും ചേര്‍ക്കപ്പെട്ടത്.
ഇനിമുതല്‍ ഷാരുഖ് ഖാന്റെ പേര് ആംഗ്യത്തിലും കാണിക്കാം. വലതുകൈയുടെ ആദ്യ മൂന്നു വിരലുകള്‍ തോക്ക് പോലെ പിടിച്ച് ഹൃദയത്തിന് മേലെ രണ്ടുതവണ തട്ടിയാല്‍ അത് ആംഗ്യഭാഷയില്‍ ഷാരൂഖ് ഖാന് എന്നാണ് അര്‍ത്ഥം. ഇന്ത്യന്‍ സൈന്‍ ലാംഗ്വേജ് ആന്‍ഡ് ട്രെയിനിംഗ് സെന്റര്‍ ഡിവിഡി രൂപത്തില്‍ ഒരു പുതിയ വിഷ്വല്‍ നിഘണ്ടു വികസിപ്പിക്കുകയും പുറത്തിറക്കുകയും ചെയ്തിരുന്നു. ഈ നിഘണ്ടുവിലാണ് ഇപ്പോള്‍ ഷാരൂഖ് ഖാനും ഉള്‍പ്പെട്ടിരിക്കുന്നത്.
Recent Comments