ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെയും ഭാര്യ ഗൗരി ഖാന്റെയും ഉടമസ്ഥതയിലുള്ള ചലച്ചിത്ര നിര്‍മ്മാണക്കമ്പനിയാണ് റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റ്. സോഷ്യല്‍ മീഡിയയിലൂടെ ഈ കമ്പനിയില്‍ തൊഴില്‍ അവസരങ്ങളുണ്ടെന്ന് കാണിച്ച് ചില പരസ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഈ വിഷയത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ഷാരുഖിന്റെ റെഡ് ചില്ലീസ്.
റെഡ് ചില്ലീസ് എന്റര്ടെയിന്മെന്റില് തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന പരസ്യങ്ങള്‍ സത്യമല്ലെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. കമ്പനിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയാ പ്ലാറ്റ് ഫോമുകളിലൂടെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് അവര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
വാര്‍ത്താ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം- ‘റെഡ് ചില്ലീസ് എന്റര്ടെയിന്മെന്റുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ട് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍, പ്രത്യേകിച്ച് വാട്ട്സ ആപ്പില്‍ വ്യാജ ഓഫറുകള്‍ പ്രചരിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റ് വാട്ട്സ് ആപ്പ് വഴിയോ മറ്റേതെങ്കിലും സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോം വഴിയോ എന്തെങ്കിലും തരത്തിലുള്ള തൊഴിലോ മറ്റ് അവസരങ്ങളോ വാഗ്ദാനം ചെയ്യുന്നില്ലെന്നും റിക്രൂട്ട്മെന്റ് നയം വ്യക്തമാക്കുന്നില്ലെന്നും ഞങ്ങള്‍ അസന്ദിഗ്ധമായി പ്രസ്താവിക്കാന്‍ ആഗ്രഹിക്കുന്നു.’
View this post on Instagram
‘യഥാര്‍ത്ഥ അവസരങ്ങള്‍ റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റിന്റെ ഔദ്യോഗിക ചാനലുകളിലൂടെ മാത്രമേ അറിയിക്കൂ’ എന്ന് കുറുച്ചുകൊണ്ടാണ് അവര്‍ വാര്‍ത്താക്കുറിപ്പ് അവസാനിപ്പിക്കുന്നത്.’
Recent Comments