ഷാരുഖ് ഖാനും നയന്‍താരയും തിരുപ്പതി ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇരുവരും ഒന്നിക്കുന്ന ജവാന് സെപ്തംബര്‍ 7-ന് റിലീസിനൊരുങ്ങുകയാണ്. ഷാരുഖിന്റെ മകള്‍ സുഹാന ഖാനും നയന്‍താരയുടെ ദര്‍ത്താവ് വിഘ്നേഷ് ശിവനും അവരോടൊപ്പം ഉണ്ടായിരുന്നു.
ജവാന്റെ ഓഡിയോ ലോഞ്ചിന് മുന്നോടിയായി കനത്ത സുരക്ഷയ്ക്കിടയില്‍ ഷാരൂഖ് ഖാന് ജമ്മുകശ്മീരിലെ വൈഷ്ണോ ദേവി ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. കല്യാണ ശേഷം വിഘ്നേഷ് – നയന്‍താര ജോഡി തിരുപ്പതി സന്ദര്‍ശിച്ചതും വലിയ വാര്‍ത്തയായിരുന്നു. തന്റെ ജീവിതത്തിലെ നിര്‍ണ്ണായ ഘട്ടങ്ങളിലെല്ലാം നയന്‍താര തിരുപ്പതി വെങ്കിടാചലത്തിന്റെ അനുഗ്രഹം തേടി എത്താറുണ്ട്.
#WATCH | Andhra Pradesh: Actor Shah Rukh Khan, his daughter Suhana Khan and actress Nayanthara offered prayers at Sri Venkateshwara Swamy in Tirupati pic.twitter.com/KuN34HPfiv
— ANI (@ANI) September 5, 2023
ജവാന് തീയേറ്ററിലെത്താന്‍ രണ്ടുദിവസം മാത്രം ശേഷിക്കേയാണ് ഇവരുടെ തിരുപ്പതി ദര്‍ശനം എന്നുള്ളതും ശ്രദ്ധേയമാണ്. നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് ജവാന്. അറ്റ്ലിയാണ് സംവിധായകന്.
Recent Comments