നവംബര്‍ രണ്ട് ഷാറുഖ് ഖാന്റെ ജന്മദിനമാണ്. ജന്മദിനാഘോഷത്തിന്റെ ഭാഗ്യമായി നടന്ന മീറ്റ് ആന്റ് ഗ്രീറ്റിനിടെ ‘സിഗരറ്റ് വലിക്കുന്ന ശീലം പൂര്‍ണ്ണമായി ഉപേക്ഷിച്ച’തായി ബോളിവുഡ് സൂപ്പര്‍താരം ഷാറുഖ് ഖാന് പ്രഖ്യാപിച്ചു. നിറഞ്ഞ കയ്യടികളോടെയാണ് നടന്റെ വാക്കുകളെ ആരാധകവൃന്ദം ഏറ്റെടുത്തത്. ഷാറുഖ് സംസാരിക്കുന്നതിന്റെയും ജനങ്ങള്‍ ആരവം മുഴക്കുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
‘എനിക്ക് ഒരു നല്ല കാര്യം പറയാനുണ്ട്. ഞാനിപ്പോള്‍ പുകവലിക്കുന്നില്ല. പുകവലി ഉപേക്ഷിച്ചാല്‍ ശ്വാസമെടുക്കുന്നതിലെ ബുദ്ധിമുട്ട് ഉടന്‍ മാറുമെന്നാണ് കരുതിയത്. പക്ഷേ അത് പൂര്‍ണ്മമായും മാറിയിട്ടില്ല. അതും പെട്ടെന്നുതന്നെ ശരിയാകുമെന്ന് കരുതാം.’ ഷാറുഖ് ഖാന് പറഞ്ഞു. താരത്തിന്റെ ബാന്ദ്രയിലെ ഫാന്‍ ക്ലബ്ബുകള്‍ ചേര്‍ന്നാണ് ‘എസ്.ആര്.കെ. ഡേ’ എന്ന പേരില്‍ ഒരു ഇവന്റ് നടത്തിയത്.
“I am not smoking anymore guys.”
– SRK at the #SRKDay event ❤️❤️ #HappyBirthdaySRK #SRK59 #King #ShahRukhKhan pic.twitter.com/b388Fbkyc4— Shah Rukh Khan Universe Fan Club (@SRKUniverse) November 3, 2024
അതുപോലെതന്നെ പൂര്‍ണ്ണമായും പുകവലി നിര്‍ത്തുക അത്ര എളുപ്പമായിരുന്നില്ലെന്നും താരം വ്യക്തമാക്കുന്നുണ്ട്. ഈ ശീലം നിര്‍ത്തുമ്പോള്‍ ശ്വാസം കിട്ടാത്തതുപോലെ തോന്നുമെന്ന് കരുതിയില്ല. പക്ഷേ തോന്നുന്നുണ്ട്. എന്നാല്‍ ഇത് ശരിയാകുമെന്നാണ് കരുതുന്നതെന്നും ഷാറുഖ് പറഞ്ഞു.
Recent Comments