നടിയും നര്‍ത്തകിയുമായ ഷംന കാസിം വിവാഹിതയാകുന്നു. ഷാനിദാണ് വരന്. മലപ്പുറം സ്വദേശിയാണ് ഷാനിദെങ്കിലും നിലവില്‍ ദുബായിലാണ് താമസം. അവിടെ ജെ.ബി.എസ്. ഗ്രൂപ്പ് കമ്പനിയുടെ സി.ഇ.ഒയാണ്.
ഇന്നലെ ദുബായില്‍ വച്ചായിരുന്നു പെണ്ണുകാണല്‍ ചടങ്ങ്. നിശ്ചയം ജൂലൈ 22 ന് നടക്കും. ഒക്ടോബറിലാണ് വിവാഹം. ഡേറ്റ് തീരുമാനിച്ചിട്ടില്ല.
ദുബായിലെ ഒരു സ്റ്റേജ് പ്രോഗ്രാമിനിടെയാണ് ഷാനിദ് ഷംന കാസിമിനെ കാണുന്നത്. ഷംനയോടുള്ള ഇഷ്ടം ഷാനിദ് തന്റെ കുടുംബം വഴി അറിയിക്കുകയായിരുന്നു. ഷംനയ്ക്ക് ഷാനിദിനെയും ഇഷ്ടമായി. പിന്നീട് രണ്ട് കുടുംബങ്ങളും കണ്ട് പരസ്പരം തീരുമാനിക്കുകയായിരുന്നു.
മഞ്ഞുപോലൊരു പെണ്‍കുട്ടിയിലൂടെയാണ് ഷംന കാസിം മലയാളസിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ചിത്രങ്ങളുടെയും ഭാഗമായി. പുര്‍ണ്ണ എന്നാണ് അന്യഭാഷാചിത്രങ്ങളില്‍ ഷംന അറിയപ്പെടുന്നത്. നര്‍ത്തകി എന്ന നിലയിലും ഷംന ഏറെ പ്രശസ്തയാണ്.
Recent Comments