മെഴ്സിഡസ് ബെന്‍സിന്റെ അത്യാഢംബര എസ്.യു.വി ജി.എല്‍.എസ് 600 സ്വന്തമാക്കി യുവതാരം ഷെയ്ന് നിഗം. ഏകദേശം 3.80 കോടി രൂപ ഓണ്‍റോഡ് വില വരുന്ന വാഹനം ബ്രിജ്വേ മോട്ടോഴ്സില്നിന്നാണ് താരം വാങ്ങിയത്. കുടുംബത്തോടൊപ്പമെത്തി വാഹനത്തിന്റെ താക്കോല്‍ ഏറ്റുവാങ്ങുന്നതിന്റെ വിഡിയോ ബ്രിജ്വേ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.
ലുലു ഗ്രൂപ്പ് ഉടമ യൂസഫലിയും നടന് മമ്മൂട്ടിയും നേരത്തെ മെയ്ബ ജി.എല്‍.എസ് 600 എസ്.യു.വി. സ്വന്തമാക്കിയിട്ടുണ്ട്. മെയ്ബയുടെ സിഗ്നേച്ചര്‍ അലങ്കാരത്തോടെ ഒരുങ്ങിയിട്ടുള്ള എക്സ്റ്റീരിയറും അത്യാഡംബര സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഇന്റീരിയറുമാണ് മെയ്ബയുടെ ഹൈലൈറ്റ്.
View this post on Instagram
4.0 ലിറ്റര്‍ വി 8 ബൈ-ടര്‍ബോ എന്‍ജിനാണ് മെഴ്സിഡസ് മെയ്ബാല ജിഎല്‍എസ് 600 ല്‍ പ്രവര്‍ത്തിക്കുന്നത്. 549 ബി.എച്ച്.പി പവറും 730 എന്‍എം തോര്ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. 9 ജി ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ ബോക്സാണ് ഇതിലെ ട്രാന്സ്മിഷന്. എന്‍ജിനൊപ്പം നല്‍കിയിട്ടുള്ള 48 വോര്‍ട്ട് ഇക്യു ബൂസ്റ്റ് സിസ്റ്റം ആവശ്യമുള്ള സമയങ്ങളില്‍ 250 എന്െം അധിക ടോര്‍ക്കും 21 ബിഎച്ച്പി പവറും നല്‍കും. 4.9 സെക്കന്റില്‍ പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയും ഈ വാഹനത്തിനുണ്ട്.
Recent Comments