‘ഈ കഥ വളരെമുമ്പേ എന്റെ മനസ്സിലുള്ളതാണ്. സമകാലീനമായ ഒരു സബ്ജക്ടാണ്. ഹ്യൂമറിലാണ് കഥ പറയുന്നത്. ഇതിലെ കേന്ദ്രകഥാപാത്രത്തിന് ഏറ്റവും അനുയോജ്യനായ ഒരു താരത്തെ തേടുമ്പോള്‍ ആദ്യം മനസ്സിലോടിയെത്തിയത് ഷെയ്ന് നിഗമായിരുന്നു. അദ്ദേഹത്തിന് നന്നായി ഇണങ്ങുന്ന വേഷം. അങ്ങനെയാണ് ഷെയ്നെത്തേടി പോയത്. തിരക്കഥ അദ്ദേഹത്തിനുമിഷ്ടമായി. പിന്നെ ഞങ്ങളെക്കാള്ഇന്വോള്മെന്റ് ഷെയ്നായിരുന്നു. ഷെയ്ന് ഇതുവരെ ചെയ്തുകൊണ്ടുവന്നിരുന്ന പാറ്റേണില്നിന്നൊക്കെ തീര്‍ത്തും വ്യത്യസ്തമായി ഹ്യൂമര്‍ടച്ചുള്ള കഥാപാത്രമാണ്. കുറെ മുമ്പേ ചെയ്യാനിരുന്ന സിനിമയായിരുന്നു. കൊറോണയെത്തുടര്‍ന്ന് നീണ്ടുപോയതാണ്.’
ഇനിയും പേരിടാത്ത തന്റെ ഏറ്റവും പുതിയ സിനിമയുടെ വിശേഷങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് രാജീവ്കുമാര്‍ കാന്‍ചാനലിനോട് പറഞ്ഞു.
‘ഒരു ഷോയ്ക്ക് വേണ്ടിയാണ് കൃഷ്ണദാസ് പങ്കി എനിക്കുവേണ്ടി ആദ്യമായി എഴുതുന്നത്. തകഴി സ്വദേശിയാണ്. ചെറുപ്പക്കാരന്. നന്നായി എഴുതും. എന്റെ മനസ്സിലുള്ള കഥ കൃഷ്ണദാസിനോട് പറഞ്ഞു. അയാളത് ഭംഗിയായി വികസിപ്പിക്കുകയും ചെയ്തു.’ രാജിവ് തുടര്‍ന്നു.
‘താരനിര്‍ണ്ണയം നടന്നുവരുന്നതേയുള്ളൂ. ഷൂട്ടിംഗ് അടുത്തമാസം ഉണ്ടാകും. 24 ഫ്രെയിംസിന്റെ ബാനറില്‍ സൂരജ് സി.കെ., ബിജു സി.ജെ., ബാദുഷ എന്‍.എം. എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. സുധീഷ് ഇളമണ്‍ ആണ് ഛായാഗ്രാഹകന്‍. ശ്രീകര്‍പ്രസാദ് എഡിറ്റിംഗും സംഗീതം രമേഷ് നാരായണനും നിര്‍വ്വഹിക്കുന്നു. വിനായക് ശശികുമാറും ബിയാര്‍ പ്രസാദും ചേര്‍ന്നാണ് ഗാനങ്ങള്‍ എഴുതുന്നത്. കോസ്റ്റ്യൂം ഡിസൈനര്‍ സമീറ സനീഷും മേക്കപ്പ് അമലും പ്രൊഡക്ഷന്‍ കണ്ട്രോളര് പ്രതാപന് കല്ലിയൂരുമാണ്.’
Recent Comments