യുവ നോവലിസ്റ്റായ അശ്വതിയെ ആത്മഹത്യയിലേക്ക് നയിച്ച വാക്കുകള്‍. ഒരാളുടെ മരണത്തിന് കാരണമായ വാക്കോ പ്രവൃത്തിയോ മറ്റൊരാളില്‍നിന്നും സംഭവിച്ചാലുണ്ടാകുന്ന കേസാണ് സെക്ഷന്‍ 306 ഐപിസി.
അശ്വതിയുടെ തൂലികയില്‍ വിരിഞ്ഞ വാക്കുകള്‍ക്ക് കത്തിയുടെ മൂര്‍ച്ചയുണ്ടായിരുന്നു. അഭിരാമിയാണ് അശ്വതിയെ അവതരിപ്പിക്കുന്നത്. അഡ്വക്കേറ്റ് നന്ദ എന്ന ശക്തമായ സ്ത്രീ കഥാപാത്രത്തെ ശാന്തികൃഷ്ണയും അഡ്വക്കറ്റ് രാംദാസ് ആയി രഞ്ജിപണിക്കരും ചിത്രത്തില്‍ നിറഞ്ഞു നില്ക്കുന്നു. എസ്എച്ച്ഒ മുരളീധരന് എന്ന കരുത്തുറ്റ പ്രധാന കഥാപാത്രത്തെ നിര്‍മ്മാതാവായ ശ്രീജിത്ത് വര്‍മ്മയും അവതരിപ്പിക്കുന്നു. മെറീന മൈക്കിള്‍, രാഹുല്‍ മാധവ്, ജയരാജ് വാര്യര്‍, കലാഭവന്‍ റഹ്മാന്, മനുരാജ്, എംജി ശശി, പ്രിയനന്ദനന്, റിയ, സാവിത്രിയമ്മ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
ശ്രീവര്‍മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീജിത്ത് വര്‍മ്മയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ശ്രീനാഥ് ശിവ കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് വിഎച്ച് ദിനാറാണ്. ഡിഒപി പ്രദീപ് നായര്‍. സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് കൈതപ്രം വിശ്വനാഥന്, വിദ്യാധരന് മാസ്റ്റര്‍ ദീപാങ്കുരന് എന്നിവരാണ്. ഗാനരചന കൈതപ്രം ബി.കെ. ഹരിനാരായണന്. പശ്ചാത്തല സംഗീതം ബിജിബാല്‍. എഡിറ്റിംഗ് സിയാന് ശ്രീകാന്ത്. കല എം. ബാവ. കോസ്റ്റ്യൂം ഷിബു പരമേശ്വരന്. മേക്കപ്പ് ലിബിന് മോഹന്‍. അസോസിയേറ്റ് ഡയറക്ടര്‍ സുമിത്ത് ലാല്‍. പ്രൊഡക്ഷന്‍ കണ്ട്രോളര് ഷാജി ഒലവക്കോട്. ചിത്രം ഉടന്‍ റിലീസിന് തയാറെടുക്കുന്നു. പിആര്‍ഒ എം.കെ. ഷെജിന്‍.
Recent Comments