കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ മാറ്റത്തെ പുകഴ്ത്തി കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ രംഗത്ത് . ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലായിരുന്നു ശശി തരൂരിന്റെ പ്രശംസ. 2024ലെ ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ട് അനുസരിച്ച്, കേരളത്തിന്റെ സ്റ്റാര്‍ട്ട്അപ്പ് മൂല്യം ആഗോള ശരാശരിയേക്കാള്‍ അഞ്ചിരട്ടി അധികമാണെന്ന് ലേഖനത്തിൽ തരൂർ പറയുന്നു. പത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ ‘ചെയ്ഞ്ചിംഗ് കേരള; ലംബറിങ് ജമ്പോ റ്റു എ ലൈത് ടൈഗർ’ എന്ന തലക്കെട്ടിലാണ് ലേഖനം. ഓൺലൈനിലും ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തുടർച്ചയായി കോൺഗ്രസ് പാർട്ടിയുടെ നയത്തിനെതിരെ നിലപാട് സ്വീകരിക്കുന്ന ശശി തരൂരിനെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്ന് ചിലർ ആവശ്യപ്പെടുന്നുണ്ട് .കോൺഗ്രസ് നേതാവും എംപിയുമായിരുന്ന കെ വി തോമസ് സിപിഎമ്മിന്റെ സെമിനാറിൽ പങ്കെടുക്കുമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പാർട്ടിയിൽ നിന്നും അദ്ദേഹത്തെ പുറത്താക്കിയത് .അതുപോലെ ശശി തരൂരിനെതിരെയും നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട് .പിണറായി സർക്കാരിന്റെ വ്യവസായ നയത്തെ പ്രകീർത്തിച്ച ശശി തരൂരിനെ പ്രതി പക്ഷ നേതാവു വി ഡി സതീശനും മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരനും തള്ളിപ്പറഞ്ഞു .
.ഇന്നലെയാണ് ശശി തരൂർ പിണറായി സർക്കാരിന്റെ വ്യവസായ രംഗത്തുണ്ടായ മാറ്റത്തെ പുകഴ്ത്തി രംഗത്ത് വന്നത് . .ഇന്ന് വി ഡി സതീശൻ തരൂരിനെ തള്ളിപ്പറഞ്ഞു . കേരളം വ്യവസായ അനുകൂല സാഹചര്യമുള്ള സംസ്ഥാനമല്ലെന്നും എന്ത് സാഹചര്യത്തിലും കണക്കുകളുടെ അടിസ്ഥാനത്തിലുമാണ് ശശി തരൂര്‍ പിണറായി സർക്കാരിന്റെ വ്യവസായ രംഗത്തുണ്ടായ മാറ്റത്തെ പുകഴ്ത്തി ലേഖനമെഴുതിയതെന്ന് അറിയില്ലെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു .ഇപ്പോള്‍ മികച്ച വ്യവസായ അന്തരീക്ഷമുള്ള സംസ്ഥാനമല്ല കേരളം. അത് മെച്ചപ്പെട്ട് വരേണ്ടതുണ്ട്. അതാഗ്രഹിക്കുന്നവരാണ് ഞങ്ങള്‍.
കേരളത്തില്‍ കഴിഞ്ഞ മൂന്നരവര്‍ഷത്തില്‍ പുതിയതായി മൂന്ന് ലക്ഷം സംരഭങ്ങള്‍ തുടങ്ങിയെന്നാണ് വ്യവസായ മന്ത്രി അവകാശപ്പെടുന്നത്. ഏതാണ് കേരളത്തിലെ മൂന്ന് ലക്ഷം സംരഭങ്ങളെന്ന് ഞാന്‍ അദ്ദേഹത്തോട് അത്ഭുതത്തോടെ ചോദിച്ചു. അങ്ങനെയെങ്കില്‍ ഒരു മണ്ഡലത്തില്‍ ശരാശരി രണ്ടായിരം സംരഭങ്ങള്‍ തുടങ്ങിയിട്ടുണ്ടാകിലേയെന്ന് സതീശൻ ചോദിച്ചു .
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നിയമസഭയ്ക്കകത്തും പുറത്തും കേരളത്തിലെ ഭരണത്തെ നഖശിഖാന്തം എതിര്‍ക്കുമ്പോഴാണ് കോണ്‍ഗ്രസ് എം.പി.യുടെ പുകഴ്ത്തല്‍. വരുന്ന ദിനങ്ങളിൽ ശശി തരൂരിന്റെ പുകഴ്ത്തൽ ഇടതുമുന്നണി പ്രതിപക്ഷത്തെ നേരിടാനുള്ള ആയുധമാക്കും
Recent Comments