കൗതുകം നിറഞ്ഞ നിരവധി കഥാപാത്രങ്ങള്‍ മലയാള സിനിമയില്‍ അവതരിപ്പിച്ച് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയനായ യുവ നടന്നാണ് ഷെബിന്‍ ബെന്‍സണ്‍. ഇടുക്കി ഗോള്‍ഡ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ ഈ നടന് മുപ്പതോളം ചിത്രങ്ങളില്‍ ഇതിനകം അഭിനയിച്ചു കഴിഞ്ഞു. ഇയോബിന്റെ പുസ്തകം, പത്തു കല്‍പ്പനകള്‍, വൈറസ്, വര്‍ഷം, ഭീഷ്മ പര്‍വ്വം, കൊള്ള, ഉള്ളൊഴുക്ക്, ബിഗ് ബെന്‍ തുടങ്ങിയ ചിത്രങ്ങള്‍ ഇവയില്‍ ഏറെ ശ്രദ്ധേയമാണ്.
ബാലതാരമായി തുടങ്ങി പിന്നീട് മികച്ച കഥാപാത്രങ്ങളിലൂടെ തന്റെതായ ഒരു സ്പേസ് ഉണ്ടാക്കിയെടുത്തു ഷെബിന്‍. ചെറുപ്പത്തിന്റെ കൗശലവും, അയത്നലളിതമായ അഭിനയശൈലിയും കൊണ്ട് പ്രേക്ഷകരെ വശീകരിച്ച ഷെബിന്‍ ബെന്‍സണ്‍ ഈപ്പാള്‍ ഏറ്റവും പുതുതായി അഭിനയിക്കുന്ന ചിത്രമാണ് ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ബോബി ജോര്‍ജ് നിര്‍മ്മിച്ച് ദിന്‍ജിത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന കിഷ്ക്കിന്ധാകാണ്ഡം.
ചിത്രത്തിന്റെ പ്രദര്‍ശനത്തിനോടനുബന്ധിച്ചുള്ള പ്രൊമോഷനില്‍ ഇപ്പോള്‍ ഏറ്റവുംപുതിയതായി ഷെബിന്‍ ബെന്‍സണ്‍ അവതരിപ്പിക്കുന്ന പ്രശോഭ് എന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഈ ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. ആരാണ് ഈ പ്രശോഭ്? സിനിമയില്‍ പ്രശോഭ് എന്ന കഥാപാത്രത്തിന്റെ പ്രസക്തിയെന്ത്? ചിത്രം പ്രദര്‍ശനത്തിനെത്തുന്ന സെപ്റ്റംബര്‍ പന്ത്രണ്ടു വരെ കാത്തിരിക്കാം.
ആസിഫ് അലി നായകനും, അപര്‍ണാ ബാലമുരളി നായികയുമാകുന്ന ഈ ചിത്രത്തില്‍ വിജയരാഘവന് ജഗദീഷ്, അശോകന്, കോട്ടയം രമേഷ്, മേജര്‍ രവി, വൈഷ്ണവിവിരാജ്, കൃഷ്ണന് ബാലകൃഷ്ണന്, ബിലാസ് ചന്ദ്രഹാസന്‍, മാസ്റ്റര്‍ ആരവ്, ജിബിന്‍ ഗോപിനാഥ്, എന്നിവരാണ് മറ്റു താരങ്ങള്‍.
Recent Comments