നീലച്ചിത്ര നിര്‍മാണ കേസില്‍ അറസ്റ്റിലായ രാജ് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശില്‍പ്പ ഷെട്ടിയെ പൊലീസ് ചോദ്യം ചെയ്തു. വെള്ളിയാഴ്ച വൈകിട്ട് മുംബൈ നഗരത്തിലെ ജുഹുവിലെ അവരുടെ വീട്ടിലെത്തിയായിരുന്നു മൊഴി രേഖപ്പെടുത്തിയത്. മുംബൈ പോലീസ് ക്രൈംബ്രാഞ്ച് വിഭാഗമായിരുന്നു ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കിയത്. നീലച്ചിത്ര നിര്‍മ്മാണത്തെ കുറിച്ചോ, അതിന്റെ വിതരണത്തെ കുറിച്ചോ തനിക്കറിയില്ല എന്ന് അവര്‍ പോലീസിനോട് പറഞ്ഞു. ആറ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യാലിനോടുവില് വീട്ടില്‍ പരിശോധന നടത്തിയ പോലീസ് ലാപ്ടോപ്പ് പിടിച്ചെടുത്തിട്ടുണ്ട്.
കുന്ദ്രയുടെ സ്ഥാപനമായ വിയാന്‍ ഇന്‍ഡസ്ട്രീസുമായുള്ള ബന്ധമാണ് പൊലീസ് ശില്പയെ ചോദ്യം ചെയ്യുന്നതിലേക്ക് എത്തിച്ചത്. ഭര്‍ത്താവിന്റെ ബിസിനസിനെക്കുറിച്ച് അറിവോ പങ്കോ ശില്‍പ്പഷെട്ടിയ്ക്ക് ഉണ്ടോയെന്നാണ് പൊലീസ് പ്രധാനമായും പരിശോധിച്ചത്. ഭര്‍ത്താവ് രാജ് കുന്ദ്രയുടെ വിയാന്‍ ഇന്‍ഡസ്ട്രീസിന്റെ ഡയറക്ടറായിരുന്നു ശില്പ ഷെട്ടി. എന്നാല്‍ പിന്നീട് ഈ സ്ഥാനം അവര്‍ രാജിവച്ചിരുന്നു. വിയാന്‍ ഇന്‍ഡസ്ട്രീസ് ഓഫിസ് പരിസരം നീലച്ചിത്ര ഷൂട്ടിങ്ങിന് ഉപയോഗിച്ചിരുന്നു എന്നാണ് പൊലീസ് നിഗമനം.
നീലചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റിലായതിന്റെ പ്രതിസന്ധിക്കിടയിലും, തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി നടി ശില്പ ഷെട്ടി രംഗത്ത് എത്തിയിരുന്നു. പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ഹംഗാമ 2 ലാണ് ശില്പ പ്രധാന വേഷത്തിലെത്തുന്നത്. 13 വര്‍ഷത്തിന് ശേഷം മുഴുനീള വേഷത്തില്‍ താരം എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ റിലീസിനിടെയുണ്ടായ വിവാദങ്ങള്‍ ശില്പ ഷെട്ടിയേയും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരേയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരുന്നു.
അതിനു പിന്നാലെയാണ് ചിത്രം പ്രേക്ഷകര്‍ കാണണം എന്ന അഭ്യര്‍ത്ഥനയുമായി ശില്പ ഇന്നലെ ഇന്‍സ്റ്റാഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചത്.
‘ഞാന്‍ യോഗയുടെ പഠനത്തിലും പരിശീലനത്തിലും വിശ്വസിക്കുന്നു, ജീവിതം നിലനില്‍ക്കുന്ന ഒരേയൊരു നിമിഷം ഇപ്പോഴാണ്. ഒരു നല്ല സിനിമ നിര്‍മ്മിക്കാന്‍ വളരെ കഠിനാധ്വാനം ചെയ്ത ഒരു മുഴുവന്‍ ടീമിന്റെയും അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ് ഹംഗാമ 2. ആ സിനിമയെ വിവാദങ്ങള്‍ ബാധിക്കരുത്. ഒരിക്കലും.’ ശില്പ ഷെട്ടി ട്വിറ്ററില്‍ കുറിച്ചു.
ചിത്രത്തില്‍ ശില്പയെ കൂടാതെ പരേഷ് റാവല്‍, മീസാന്‍ ജെഫ്റി, പ്രണിതാ സുഭാഷ്, രാജ്പാല് യാദവ്, ജോണി ലിവര്‍ തുടങ്ങിയ താരങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. ചിത്രം ജൂലൈ 23 ന് ഡിസ്നി പ്ലസ് ഹോട് സ്റ്റാറില്‍ റിലീസ് ചെയ്തിരുന്നു.
ഷെരുണ് തോമസ്
Recent Comments