ലഹരി ഉപയോഗിച്ച സഹനടൻ സെറ്റിൽ അപമര്യാദയായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തലിന് പിന്നാലെ, അതേ ഉള്ളടക്കമുള്ള വാർത്ത ഇൻസ്റ്റാഗ്രാം സ്റ്റോറിയായി ഷൈൻ ടോം ചാക്കോ പങ്കുവെച്ചു. നടൻ താനാണെന്ന പരാതി പുറത്തുവന്നിട്ടും ഷൈൻ സ്റ്റോറി നീക്കം ചെയ്തില്ല. ഇതോടെ ഇൻസ്റ്റാഗ്രാം സ്റ്റോറി സമൂഹമാധ്യമങ്ങളിൽ വൈറലായി.
‘ലഹരി ഉപയോഗിച്ച പ്രധാന നടനിൽ നിന്നാണ് മോശം അനുഭവം ഉണ്ടായത്. അയാൾ സെറ്റിലിരുന്ന വെള്ളപൊടി തുപ്പി. ലഹരി ഉപയോഗിക്കുന്നവരോടൊപ്പം ഇനി അഭിനയിക്കില്ല’ എന്നായിരുന്നു വിൻസി അലോഷ്യസ് നേരത്തെ വെളിപ്പെടുത്തിയത്. ഈ വാർത്തയാണ് ഷൈൻ ടോം ചാക്കോ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ആദ്യവേളയിൽ നടന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് ഫെഫ്ക, അമ്മ, ഫിലിം ചേംബർ ഉൾപ്പെടെയുള്ള സംഘടനകളിലേക്ക് നൽകിയ പരാതികളിൽ പേര് ഉൾപ്പെടുത്തി.
hine to‘സൂത്രവാക്യം’ എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് മോശം അനുഭവം നേരിടേണ്ടിവന്നതെന്ന് വിശദീകരിച്ചാണ് ഫിലിം ചേംബറിലേക്കും സിനിമയുടെ ആഭ്യന്തര പരാതി കമ്മിറ്റിയിലേക്കും നടി പരാതി നൽകിയത്. പരാതിക്ക് പിന്നാലെ ഷൈൻ താമസിച്ചിരുന്ന ഹോട്ടലിൽ പൊലീസ് പരിശോധന നടത്തിയതായും, അതിനുശേഷം ഹോട്ടലിൽ നിന്ന് നടൻ ഇറങ്ങി ഓടുന്നതായും പറയുന്ന സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന മറ്റ് വ്യക്തികളും സ്ഥലത്ത് നിന്ന് ഒഴിഞ്ഞതായാണ് റിപ്പോർട്ടുകൾ.
വിൻസി നൽകിയ പരാതിയെ അതിന്റെ ഗൗരവത്തിൽ തന്നെ സമീപിക്കുമെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ട് പ്രതികരിച്ചു. സിനിമാ ലൊക്കേഷനുകളിൽ ഇത്തരം സംഭവങ്ങൾ അനുവദിക്കില്ലെന്നും പൊലീസ് പരിശോധന ഊർജിതമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Recent Comments