വിശാല്‍ നായകനായ മാര്‍ക്ക് ആന്റണിക്ക് ശേഷം ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഗുഡ് ബാഡ് അഗ്ലിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഇക്കുറി നായകനായി എത്തുന്നത് അജിത്താണ്. അജിത്തിന്റെ അരാധകര്‍ ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന സിനിമയാണിത്. ഗുഡ് ബാഡ് അഗ്ലി ഒരു പക്ക സ്റ്റൈലിഷ് ആക്ഷന്‍ ചിത്രമായിരിക്കും എന്നാണ് ട്രെയിലറിലൂടെ മനസ്സിലാകുന്നത്. അജിത്ത് പല ഗെറ്റപ്പിലൂടെയാണ് ടീസറില്‍ കടന്നുപോകുന്നത്.
രമ്യ എന്ന വേഷത്തിലൂടെ തൃഷ അജിത്തിന്റെ നായികയായി എത്തുന്നു. തൃഷയെ കൂടാതെ മുന്‍കാല തെന്നിന്ത്യന്‍ നായിക സിമ്രാനും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന റിപ്പോര്‍ട്ട് ഉണ്ട്. പ്രിയാവാര്യര്‍, ഷൈന്‍ ടോം ചാക്കോ, സുനില്‍ പ്രഭു, പ്രസന്ന, അര്ജുന് ദാസ്, റെഡിന്കിംഗ്സി, യോഗി ബാബു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
ജി.വി. പ്രകാശ് സംഗീതം ഒരുക്കുന്ന ഗുഡ് ബാഡ് അഗ്ലിയില്‍ മൂന്ന് വ്യത്യസ്ത ലുക്കിലാണ് അജിത്ത് എത്തുന്നത്. അഭിനന്ദന് രാമാനുജന് ഛായാഗ്രഹം നിര്‍വ്വഹിക്കുന്ന ചിത്രം ഏപ്രില്‍ 10 തീയേറ്ററിലെത്തും.
Recent Comments