നടിയും നർത്തകിയുമായ ശോഭനയ്ക്ക് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചു. തൻ്റെ ഫെയ്സ്ബുക്കിലൂടെ ശോഭന തന്നെയാണ് ഇത് അറിയിച്ചത്.
വളരെയധികം ശ്രദ്ധിച്ചിട്ടും ഒമിക്രോൺ ബാധിച്ചു. സന്ധിവേദനയും തൊണ്ടവേദനയും വിറയലുമായിരുന്നു ആദ്യ ലക്ഷണമെന്നും ശോഭന ഫെയ്സ്ബുക്കിൽ അറിയിച്ചു. ആദ്യത്തെദിവസമാണ് രോഗ ലക്ഷണമെന്നും പിന്നീട് അത് കുറഞ്ഞുവെന്നും താരം വ്യക്തമാക്കി.
കൂടാതെ താൻ രണ്ടുഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ടെന്നും ഇത് രോഗം ഗുരുതരമാകുന്നത് തടയുമെന്നും പറഞ്ഞ ശോഭന എല്ലാവരും കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കണമെന്നും കുറിപ്പിലൂടെ നിർദേശിച്ചു.
ഒമിക്രോൺ വകഭേദം കോവിഡ് മഹാമാരിയുടെ അവസാനത്തെ രൂപമാകട്ടെയെന്ന് പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്നും ശോഭന പറഞ്ഞു.
Recent Comments